Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളക്കെട്ട്:ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ ലൈഫ് ജാക്കറ്റ് അണിഞ്ഞു പ്രതിപക്ഷം പ്രതിഷേധിച്ചു

20 Jun 2025 19:53 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭ പ്രദേശങ്ങളിലെ വെള്ളക്കെട്ട് പ്രശ്നത്തിൽ നടപടിയെടുക്കുന്നില്ല എന്നാരോപിച്ച് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ ലൈഫ് ജാക്കറ്റ് അണിഞ്ഞു പ്രതിഷേധിച്ചു.പുന്ന അഞ്ചാം വാർഡ് കൗൺസിലർ ഷാഹിദമുഹമ്മദ് വാർഡിലെ വെള്ളകെട്ട്മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് അടിയന്തിര സഹായം ചെയ്യണമെന്നും,ഈ ദുരിതത്തിലായ തെക്കൻഞ്ചേരി,പുന്ന,വഞ്ചികടവ് എന്നീ പ്രദേശങ്ങൾ നഗരസഭ ചെയർപേഴ്സൺ സന്ദർശിക്കണം എന്നാവശ്യപെട്ടപ്പോൾ പ്രതിപക്ഷം നുണപ്രചരണം നടത്തുകയാണെന്നും,ഇവിടെ ജനങ്ങൾക്ക് യാതൊരു പരാധിയും ഇല്ലെന്ന പ്ലക്ക്കാർഡ് ഉയർത്തിപിടിച്ച് പ്രതിരോധിച്ചത് കൗൺസിൽ യോഗത്തിൽ ബഹളമായി.നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി.സത്താർ,ബേബിഫ്രാൻസീസ് എന്നീവരെ കൗൺസിൽ മിനിസ്‌റ്റിൽ ഒപ്പിടിക്കാതെ ചെയർപേഴ്സൺ മിനിസ്റ്റ്ബുക്ക് ഒളിപ്പിച്ച് വെക്കുകയും ഇതിൽ പ്രതിഷേധിച്ച് സെക്രട്ടറിയുമായികൗൺസിലർമാർ വാക്കേറ്റമായി.കെ.വി.സത്താർ,ഷാഹിദമുഹമ്മദ്,ബേബിഫ്രാൻസീസ്,ഫൈസൽ കാനാംമ്പുള്ളി,പി.കെ.കബീർ,അസ്മത്തലി,ജോയ്സിടീച്ചർ,സുപ്രിയ രാമേന്ദ്രൻ എന്നിവരാണ് പ്രതിഷേധം നടത്തിയത്.  

Follow us on :

More in Related News