Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വി.വി പാറ്റ് തകരാർ; തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്കൂളിൽ ഒരു മണിക്കൂർ വോട്ടിംഗ് മുടങ്ങി.

09 Apr 2026 15:21 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്കൂളിലെ 112-ാംനമ്പർ ബൂത്തിൽ വോട്ടിംഗ് മുടങ്ങി. ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. വി.വി പാറ്റ് തകരാറായതാണ് മുടങ്ങാൻ കാരണമായത്. ആകെയുള്ള 809 വോട്ടർമാരിൽ 460 പേർ വോട്ട് രേഖപ്പെടുത്തിയ ശേഷം 461 മത്തെ വോട്ടർ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴാണ് തകരാർ സംഭവിച്ചത്. തുടർന്ന് വൈക്കത്ത് നിന്നും പുതിയ മെഷീൻ എത്തിച്ച ശേഷം വൈകിട്ട് 3 മണിയോടെയാണ് വോട്ടിംഗ് പുനരാരംഭിച്ചത്. വോട്ടിംഗ് വൈകിയതിനെ തുടർന്ന് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയവരുടെ നീണ്ട നിരയായിരുന്നു.



Follow us on :

More in Related News