Thu Jul 17, 2025 9:37 PM 1ST

Location  

Sign In

വെട്ടിക്കുഴി ജനവാസമേഖലയിൽ പകൽ കാട്ടാനയിറങ്ങി.ജനം ഭീതിയിൽ.

22 Jan 2025 19:08 IST

WILSON MECHERY

Share News :

വെട്ടിക്കുഴി:

കോടശേരിപഞ്ചായത്തിന്റെ കിഴക്കൻ അതിർത്തിയായ വെട്ടിക്കുഴിയിൽ ഇന്ന് രാവിലെ കാട്ടാന ഇറങ്ങിയത് ജനങ്ങളിൽ പരിഭ്രാന്തി പടർത്തി.വാകപ്പറമ്പൻജേക്കബ്ബിന്റെ വീട്ട് പറബിലൂടെ വന്ന കാട്ടാന റോഡിലൂടെ കുറച്ച് ദൂരം സഞ്ചരിച്ച് തൊട്ടടുത്തുളള തട്ടിൽ റോസയുടെ മതിൽ ഗേറ്റ് തകർത്ത് പുല്ല് പറിച്ചെടുത്ത ശേഷം തിരിച്ചിറങ്ങി ചൂളക്കടവ് റോഡിലേക്ക് കയറി. ഈ സമയം നാട്ടുകാരോ വാഹനങ്ങളോ സ്കൂൾ വിദ്യാർത്ഥികളോ ഒറ്റപ്പെട്ട വഴിയിൽ ഉണ്ടായിരുന്നില്ലയെന്നത് ഭാഗൃമായി.ആറ് മാസത്തിനുളളിൽ ഇത് മൂന്നാം പ്രാവശ്യമാണ് ഇവിടെ കാട്ടാന ഇറങ്ങുന്നത്. വനൃമ്റഗങ്ങൾക്ക് ആവശൃമായ ഭക്ഷണവും വെളളവും വനത്തിൽ ലഭിക്കാത്തത് കൊണ്ടാണ് ഇവ നാട്ടിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത്.

Follow us on :

More in Related News