Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുരിക്കുങ്ങല്‍ വാര്‍ഡില്‍ വയോജനക്ലബ് പൊതുയോഗവും ഔഷധകഞ്ഞിവിതരണവും സംഘടി്പ്പിച്ചു

17 Jul 2025 17:01 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

മുരിക്കുങ്ങല്‍ വാര്‍ഡില്‍ വയോജനക്ലബ് പൊതുയോഗവും ഔഷധകഞ്ഞിവിതരണവും സംഘടി്പ്പിച്ചു

മറ്റത്തൂര്‍ പഞ്ചായത്തിലെ മുരിക്കുങ്ങല്‍ വാര്‍ഡ് വയോജന ക്ലബിന്റെ നേതൃത്വത്തില്‍ ഔഷധ കഞ്ഞി വിതരണവും പൊതുയോഗവും സംഘടിപ്പിച്ചു. 

പഞ്ചായത്ത് അംഗം ലിന്റോ പള്ളിപറമ്പന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ബീവി പോക്കാക്കില്ലത്ത് അധ്യക്ഷത വഹിച്ചു. വയോജനക്ലബ് സെക്രട്ടറി സുരേന്ദ്രന്‍ നമ്പളന്‍,ആശാവര്‍ക്കര്‍മാരായ ലൈല ബഷീര്‍, സുലോചന അശോകന്‍, അംഗനവാടി വര്‍ക്കര്‍മാരായ സതീദേവി, ലിസി ബാബു, ബിന്ദു സത്യന്‍ തൊഴിലുറപ്പ് മേറ്റ് ഗ്രേസി വര്‍ഗ്ഗീസ്, വയോജനക്ലബ് മുന്‍ ഭാരവാഹികളായ ഇമ്മാനുവേല്‍, ജോസ്ഫീന വര്‍ഗ്ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

വയോജന ക്ലബിന്റെ പ്രസിഡന്റായി ബീവി പോക്കാക്കില്ലത്തിനെയും,

സെക്രട്ടറിയായി സുരേന്ദ്രന്‍ നമ്പളനേയും തിരഞ്ഞെടുത്തു


Follow us on :

More in Related News