Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂരിൽ ലഹരിക്കെതിരെ ഫുട്ബോൾ ടൂർണ്ണമെൻ്റുമായി യുവാക്കൾ.

06 Sep 2026 17:52 IST

santhosh sharma.v

Share News :

വൈക്കം: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന യുവാക്കളുടെ ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണത്തിൻ്റെ ഭാഗമായി

ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. വെള്ളൂർ ഇറുമ്പയത്തെ ഫുട്ബോൾ പ്രേമികളായ ഒരുപറ്റം യുവാക്കളുടെ നേതൃത്വത്തിലുള്ള വെള്ളൂർ സൂപ്പർ ലീഗാണ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്. ഇറുമ്പയം പെരുന്താട്ട് മൈതാനിയിൽ നടന്ന ടൂർണ്ണമെൻ്റിൻ്റെ ഉദ്ഘാടനം വൈക്കം എംഎൽഎ കെ. ബിനിമോൻ നിർവ്വഹിച്ചു. കടുത്തുരുത്തി എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ രാജേഷ് മുഖ്യ അഥിതിയായി. 

ക്ലബ്ബ് പ്രസിഡൻ്റ് മനീഷ് സ്റ്റാലിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ ദേശീയ താരം പി. റോയി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജി. സാജൻ, എം.പി മാത്യു, ജോഷ്നി ബോവാസ്, മുൻ മെമ്പർ വി. സി ജോഷി, ക്ലബ്ബ് വൈസ് പ്രസിഡൻ്റ് അഭിജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. രണ്ട് മാസത്തോളം നീണ്ട് നിൽക്കുന്ന ടൂർണ്ണമെൻ്റിൽ 8 ടീമുകൾ പങ്കെടുക്കുന്നുണ്ട്. വൈകിട്ട് 7നാണ് മത്സരങ്ങൾ നടക്കുക.

Follow us on :

More in Related News