Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ ഓണച്ചന്ത ആരംഭിച്ച് വെച്ചൂർ പഞ്ചായത്ത്.

30 Aug 2025 16:56 IST

santhosh sharma.v

Share News :

വൈക്കം: തിരുവോണത്തിന്റെ വരവ് വിളിച്ച് അറിയിച്ചുകൊണ്ട് പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി വെച്ചൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും ഒരുമിച്ച് ഓണചന്ത തുടങ്ങി. പഞ്ചായത്ത് അങ്കണത്തിൽ ആരംഭിച്ച ഓണ ചന്തയും വിതരണ ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ആർ ഷൈല കുമാർ നിർവഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ മിനി സരസൻ, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ സോജി ജോർജ്,സെക്രട്ടറി പി. അജയകുമാർ, പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന മനോജ്, ബിന്ദു മോൾ.കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News