Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം നഗരത്തിലെ രൂക്ഷമായ തെരുവുനായ ശല്യം; നഗരസഭക്കു മുന്നിൽ പ്രതിക്ഷേധ സമരംസംഘടിപ്പിച്ചു.

19 May 2025 22:42 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം നഗരത്തിലും പരി സരപ്രദേശങ്ങളിലും വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിവിധ റെസിഡൻസ് അസ്സോസിയേഷനുകളുടേയും, സീനിയർ സിറ്റിസൺസ് ഫ്രണ്ട് വെൽഫെയർ അസ്സോസിയേഷൻ്റെയും  ആഭിമുഖ്യത്തിൽ

വൈക്കം നഗരസഭക്കു മുന്നിൽ പ്രതിക്ഷേധ സമരംസംഘടിപ്പിച്ചു. സീനിയർസിറ്റിസൺ ഫ്രണ്ട് അസ്സോസിയേഷൻ പ്രസിഡൻ്റ് രാജൻ അക്കരപ്പാടം ഉദ്ഘാടനംചെയ്തു. ട്രഷറർ ധനപാലൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ റെസിഡൻസ്അസ്സോസിയേഷൻഭാരവാഹികളായ സോമൻ പിള്ള,സുനിൽകുമാർ മാടവന, സിന്ധു മധു സൂദനൻ, അജിത്, ഷീബാ, സലിം മുല്ലശ്ശേരി, സീനിയർ സിറ്റിസൺസ് വെൽഫെയ

ർ അസ്സോസിയേഷൻ ഭാരവാഹികളായ സി. റ്റി കുര്യാക്കോസ്, ഗിരിജാദേവി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നഗരസഭ അധികൃതർക്ക് ഇത് സംബന്ധിച്ച് നിവേദനം കൈമാറി.

Follow us on :

More in Related News