Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2025 03:42 IST
Share News :
മസ്‌കറ്റ്: മസ്‌കറ്റിലെ ആതിഥ്യമര്യാദയെ പുനര്‍നിര്‍വചിക്കാന്‍ ഒരുങ്ങി ഹോട്ടല്‍ ഗോള്‍ഡന്‍ ഒയാസിസ്. വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ നവീകരണം പൂര്‍ത്തിയാക്കി മസ്‌കറ്റ് മുനിസിപ്പല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മുര്‍ത്താദ മുഹമ്മദ് അല്‍ ഇസാനി റിബണ്‍ മുറിച്ച് ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വഹിച്ചു.
അമിറാത്ത് മുനിസിപ്പാലിറ്റി റിട്ടേഡ് ഡയരക്ടര്‍ ജനറല്‍ യൂനിസ് ബിന്‍ സാഖി അല്‍ ബലൂഷി, എന്‍വയര്‍മെന്റ് സാനിറ്റൈസേഷന്‍ വിഭാഗം അസിസ്റ്റണ്ട് ഹെഡ് നജീബ് അബ്ദുല്‍ മജീദ് അല്‍ സദ്ജലി, മത്ര മാര്‍ക്കറ്റ് ട്രേഡേഴ്‌സ് പ്രതിനിധി ഹുസൈന്‍ ജുമുഅ അല്‍ ബലൂഷി, അബ്ദുല്ല ശഅബാന്‍ അല്‍ ഫാര്‍സി, മുന്ദര്‍ അലി അല്‍ നസ്രി, ദാന ഗോള്‍ഡ് ഓവര്‍സീസ് സി ഇ ഒ ഫാത്തിമ അസീസ് ബിലാല്‍ അല്‍ ബലൂഷി, ദാന ഗോള്‍ഡ് ചെയര്‍മാന്‍ ബിജോയ് പണ്ടാരത്ത്, ജൂനിയര്‍ ഇന്റര്‍നാഷനല്‍ എം ഡി ദീപി ബോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ആധുനിക ഇന്റീരിയറുകള്‍, നവീകരിച്ച അതിഥി മുറികള്‍, സ്‌റ്റൈലിഷ് സ്‌പേസുകള്‍ മറ്റു മെച്ചപ്പെടുത്തിയ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഹോട്ടല്‍ വിപുലമായ നവീകരണമാണ് നടത്തിയിട്ടുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന അതിഥികള്‍ക്ക് ആഡംബരവും ഊഷ്മളതയും പ്രദാനം ചെയ്യുന്ന രീതിയിലാണ് ഇവ രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് മാനേജ്‌മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഹോട്ടല്‍ ഗോള്‍ഡന്‍ ഒയാസിസ് എപ്പോഴും ആതിഥ്യ മര്യാദയുടെയും കരുതലിന്റെയും പ്രതീകമാണെന്നും പുതിയ പരിവര്‍ത്തനത്തോടെ ഞങ്ങളുടെ അതിഥികളെ മുമ്പത്തെക്കാള്‍ മികച്ച രീതിയില്‍ സേവിക്കാന്‍ സാധിക്കുമെന്നും ചെയര്‍മാന്‍ ബിജോയ് പണ്ടാരത്ത് പറഞ്ഞു.
ഹോട്ടല്‍ നവീകരണത്തിലെ ഓരോ വിശദാംശങ്ങളും ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുവെന്നും ഗോള്‍ഡന്‍ ഒയാസിസിന്റെ വാതിലുകള്‍ വീണ്ടും തുറക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും ഇവിടെ എത്തുന്ന ഓരോ അതിഥിക്കും ചാരുത നിറഞ്ഞ ഭവനം ലഭിക്കുമെന്നും മാനേജിംഗ് ഡയരക്ടര്‍ ദീപു ബോസ് പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.