Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തിൻ്റെ സമഗ്ര വികസനത്തിന് ഊന്നൽ നൽകി വൈക്കം ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു.

07 Mar 2025 18:51 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്തിൻ്റെ സമഗ്ര വികസനത്തിന് ഊന്നൽ നൽകി കൊണ്ട് വൈക്കം ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു.50,56,51, 274 രൂപ വരവും അത്രയും തുക ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജുവിൻ്റെ ആമുഖ പ്രഖ്യാപനത്തോടെ ആരംഭിച്ച ബഡ്ജറ്റ് മീറ്റിങ്ങിൽ വൈസ് പ്രസിഡൻ്റ് പി.ആർ സലില ബഡ്ജറ്റ് അവതരണം നടത്തി.കാർഷിക മേഖലയിൽ പരമ്പരാഗതമായി ഉത്പ്പാദിപ്പിച്ചിരുന്ന ചെറു ധാന്യ കൃഷിക്ക് മുൻതൂക്കം നൽകുന്നതിനും പപ്പായ കാർഷിക ഗ്രാമം സൃഷ്ടിക്കുന്നതിനും ബഡ്ജറ്റിൽ വകകൊള്ളിച്ചിട്ടുണ്ട്. വനിതാ ഘടകപദ്ധതിയിൽപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് ആധുനിക അടുക്കളയും ജനറൽ വിഭാഗത്തിൽ ഓർണമെൻ്റ് നിർമ്മാണ പരിശീലനവും യൂണിറ്റും കൗമാരക്കാരായ പെൺകുട്ടികൾക്ക് സഹവാസ ക്യാമ്പും നൂതന പദ്ധതികളായി ബഡ്ജറ്റിൽ ഇടം നേടി. വയോജനങ്ങൾക്കായി വയോത്സവം ആയുർവ്വേദ മരുന്നുവിതരണവും ക്യാമ്പും സംഘടിപ്പിക്കും.ചെമ്മനത്തുകര പാടശേഖരത്തിൻ്റെ അടിസ്ഥാന വികസനത്തിന് 10 ലക്ഷം രൂപയും തലയാഴം സി. കെ.എൻ, വനം വടക്ക്, വെച്ചൂർ പനക്കാത്തറ അരികുപുറം പാടശേഖരങ്ങൾക്ക് കൂലിച്ചെലവും പമ്പ് സെറ്റും വകകൊളജിച്ചിട്ടുണ്ട്. മിനി ഡയറി ഫാം ആധുനികവൽക്കരണം, കാലിത്തീറ്റ, പാൽ ഇൻസെൻ്റീവ് തുടങ്ങിയ പദ്ധതികൾ ക്ഷീരമേഖലയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ, കലാസാംസ്ക്കാരിക്ക മേഖലയിൽ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.നിലവിൽ പി.എം.എ. വൈ പദ്ധതിയിൽ 150 കുടുംബങ്ങൾ എഗ്രിമെൻ്റ് വച്ച് നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കയർ ഭൂവസ്ത്രം വിരിക്കൽ പ്രവൃത്തികൾ ആരംഭിച്ചു.ഇത് പരമ്പരാഗത കയർ മേഖലയ്ക്ക് കരുത്ത് പകരും. തരിശുനില കൃഷിക്കായി വിവിധ പഞ്ചായത്തുകളിൽ പ്രവൃത്തികൾ ഏറ്റെടുത്തിട്ടുണ്ട്. യോഗത്തിൽ കെ.എസ് ഗോപിനാഥൻ, സുജാത മധു, എം.കെ റാണി മോൾ, അഡ്വ.കെ.കെ രഞ്ജിത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ശ്രീജി ഷാജി, പി.കെ ആനന്ദവല്ലി ,പി.പ്രീതി, സുകന്യാ സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ

ആസൂത്രണ സമിതി ഉപാദ്യക്ഷൻ രാജേന്ദ്രപ്രസാദ് സെക്രട്ടറി കെ.അജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News