Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഡ്വ.വി. വി. സത്യൻ്റെ 6-ാം ചരമവാർഷികത്തോടനുബന്ധിച്ച് വൈക്കത്ത് അനുസ്മരണം സംഘടിപ്പിച്ചു.

04 Aug 2025 21:10 IST

santhosh sharma.v

Share News :

വൈക്കം: കന്യാസ്ത്രീകളെ ജയിലിലടച്ച കേസിൽ സുപ്രീം കോടതിയുടെ നിരീക്ഷണം കേന്ദ്ര സർക്കാരിൻ്റെ മുഖത്തേറ്റ അടിയാണെന്ന് മുൻ കെപിസിസി പ്രസിഡൻ്റ് വി.എം.സുധീരൻ. വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവും കെ പി സി സി അംഗവുമായിരുന്ന അഡ്വ. വി.വി. സത്യൻ്റെ അറാം ചരമവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാതിമത വിഭാഗീയതയ്ക്ക് അതീതമായ ഗുരുദേവസന്ദേശത്തിനുവിപരീതമാണ് വെള്ളാപ്പള്ളിയുടെ പ്രവർത്തനമെന്നും സുധീരൻ കുറ്റപ്പെടുത്തി.വി.വി.സത്യൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ

വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിച്ചു. മോഹൻ .ഡി ബാബു, പി.ഡി. ഉണ്ണി, എം.കെ ഷിബു, പി.വി. പ്രസാദ്, ബി.അനിൽകുമാർ, അഡ്വ.പി.പി സിബിച്ചൻ, പ്രീത രാജേഷ്, ഇടവട്ടം ജയകുമാർ, പി.ടി സുഭാഷ്, വിജയമ്മ ബാബു, റാവുത്തർ, ശ്രീകാന്ത് സോമൻ ട്രസ്റ്റ് ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു. വൈക്കം നഗരസഭക്കു മുൻവശം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ രാവിലെ പുഷ്പ്പാർച്ചനയും ഉച്ചക്ക് വല്ലകം ജീവനിലയത്തിലെ അന്തേവാസികൾക്ക് ഭക്ഷണ വിതരണവും നടത്തി. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും നടത്തി.തലയോലപ്പറമ്പ് ടൗൺ വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ യോഗത്തിൽ വാർഡ് പ്രസിഡൻ്റ് എൻ.സി നടരാജൻ അധ്യക്ഷത വഹിച്ചു. 


Follow us on :

More in Related News