Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jun 2025 20:15 IST
Share News :
കടുത്തുരുത്തി: കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായ തൊഴിലാളികൾക്ക് തൊഴിൽവകുപ്പിന്റെ ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിന് എ.ഐ.ഐ.എസ്. സോഫ്റ്റ്‌വേറിൽ അംഗങ്ങളുടെ കൃത്യമായ പേര്, ജനനതീയതി, മൊബൈൽ നമ്പർ, ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക്, ഫോട്ടോ തുടങ്ങിയ വിവരങ്ങൾ ജൂലൈ 31-നകം പൂർത്തിയാക്കണം.
തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുന്നതിനായി 25 രൂപയും അക്ഷയകേന്ദ്രത്തിന്റെ സേവനഫീസും നൽകണം. ജൂൺ 20ന് മാഞ്ഞൂർ, കോതനല്ലൂർ വില്ലേജുകൾക്കായി മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ചും 21ന് തലയാഴം വില്ലേജിനായി മാരാംവീട് മതസൗഹാർദ്ദ കേന്ദ്രത്തിൽ വച്ചും 25ന് ഈരാറ്റുപേട്ട വില്ലേജിനായി ഈരാറ്റുപേട്ട സഹകരണ ബാങ്ക് ഹാളിൽ വച്ചും 28ന് വൈക്കം (ടി.വി.പുരം) വില്ലേജിനായി ടി.വി.പുരം ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ചും 30ന് ചെമ്പ് വില്ലേജിനായി ചെമ്പ് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ചും ക്യാമ്പുകൾ നടത്തും.
Follow us on :
Tags:
More in Related News
Please select your location.