Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടി. വി പുരം ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എം. ടി., പി. ജയചന്ദ്രൻ അനുസ്മരണം നടത്തി.

03 Mar 2025 15:02 IST

santhosh sharma.v

Share News :

വൈക്കം:  ടി വി പുരം ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എം ടി വാസുദേവൻനായർ, പി.ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു. ടി.വിപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീജി ഷാജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം നിർവ്വഹിച്ചു. മാധ്യമപ്രവർത്തകൻ സണ്ണി ചെറിയാൻ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. കെ ശ്രീകുമാർ , സ്റ്റാൻ്റിസിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സീമ സുജിത്ത് , അനിയമ്മ അശോകൻ , അഖിൽ എ. കെ. , ജനപ്രതിനിധികളായ ടി. എ തങ്കച്ചൻ, ദീപ ബിജു , കവിത റെജി,  ടി. അനിൽകുമാർ, കെ. ടി ജോസഫ് , പഞ്ചായത്ത് സെക്രട്ടറി ശ്രീകല വർമ്മ എ. എസ്‌, മാത്യൂ കെ. ജെ വിവിധ ല്രൈബ്രറി ഭാരവാഹികൾ , ആസൂത്രണ സമിതി അംഗങ്ങൾ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ സർഗോത്സവ വിജയികൾക്കുള്ള സമ്മാനദാനവും 2024-2025 വാർഷിക പദ്ധതിയിൽ നടപ്പിലാക്കിയ  പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന നാല് ഗ്രന്ഥ ശാലകൾക്കുള്ള പുസ്തകങ്ങളും ആനുകാലികങ്ങളും വിതരണം ചെയ്തു.

Follow us on :

More in Related News