Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെഎസ്‌ടിഎ 34ാമത്‌ മലപ്പുറം ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം.

18 Jan 2025 12:01 IST

Jithu Vijay

Share News :

മലപ്പുറം : ‘കേന്ദ്ര അവഗണനക്കെതിരെ പോരാടുക, നവകേരളത്തിനായി അണിചേരുക’ എന്ന മുദ്രവാക്യമുയർത്തി

മലപ്പുറത്ത്‌ കെഎസ്‌ടിഎ 34ാമത്‌ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം. പൊതുസമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ കെ മജ്‌നു പതാക ഉയർത്തിയതോടെയാണ് മൂന്നുനാൾ നീളുന്ന സമ്മേളനത്തിന്‌ തുടക്കമായത്‌. കെഎസ്‌ടിഎ മുൻ സംസ്ഥാന എക്സിക്യൂട്ടീവ്‌ കമ്മിറ്റിയംഗം പി ജി വിശ്വംഭരൻ മാഷിന്റെ വീട്ടിൽനിന്നുള്ള ദീപശിഖാ ജാഥയും സി അബ്‌ദുള്ള 

മാഷിന്റെ വീട്ടിൽനിന്നുള്ള പതാകജാഥയും കലക്ടറുടെ വസതിയ്ക്ക്‌ സമീപത്തുനിന്ന്‌ അധ്യാപകരുടെ പ്രകടനത്തിൽ അണിചേർന്നു


പതാക, ദീപശിഖ എന്നിവ പൊതുസമ്മേളന നഗരിയിൽ കെഎസ്‌ടിഎ സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗങ്ങളായ ആർ കെ ബിനു, പി എ ഗോപാലകൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി. വൈകിട്ട് നാലിന്‌ പൊതുസമ്മേളനം സീതാറാം യെച്ചൂരി നഗറിൽ (മലപ്പുറം മുനിസിപ്പൽ ടൗൺ ഹാൾ) എം വി നികേഷ്‌ കുമാർ ഉദ്ഘാടനംചെയ്‌തു. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ്‌ ഇ എസ്‌ അജിത്‌ലൂക്ക്‌ അധ്യക്ഷനായി. കെഎസ്‌ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ ബദറുന്നിസ, ഇ എൻ മോഹൻദാസ്, കെ മജ്‌നു, വിജയകുമാർ, സംസ്ഥാന എക്‌സിക്യൂട്ടീവ് സമിതി അംഗങ്ങളായ പി എ ഗോപാലകൃഷ്ണൻ, കെ ബിനു എന്നിവർ സംസാരിച്ചു.


സമ്മേളന ലോഗോ രൂപകൽപ്പനചെയ്‌ത വള്ളിക്കുന്ന്‌ നേറ്റീവ്‌ എയുപി സ്‌കൂൾ അധ്യാപകൻ അനൂപ്‌ ശങ്കറിന്‌ ഇ എൻ മോഹൻദാസ് ഉപഹാരം കൈമാറി.ജില്ലാ സെക്രട്ടറി ടി രത്‌നാകരൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ടി മുസ്തഫ നന്ദിയും പറഞ്ഞു.


ശനി രാവിലെ 10ന്‌ പ്രതിനിധി സമ്മേളനം ബാലകൃഷ്‌ണൻ നമ്പ്യാർ മാസ്റ്റർ നഗറിൽ (മലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ) ജസ്‌റ്റിസ് കെ ചന്ദ്രു ഉദ്ഘാടനംചെയ്യും. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വി പി രാജീവൻ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി ടി രത്നാകരൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ കെ സരിത കണക്കും അവതരിപ്പിക്കും. തുടർന്ന്‌ റിപ്പോർട്ടിൻമേലുള്ള ഗ്രൂപ്പ്‌ ചർച്ചയും പൊതുചർച്ചയും നടക്കും.




















Follow us on :

More in Related News