Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2025 20:24 IST
Share News :
ചാവക്കാട്:ചക്കംകണ്ടം സ്വീവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തനവുമായി ബന്ധപ്പെട്ട് ഗുരുവായൂർ നഗരസഭ കൗൺസിൽ എടുക്കാത്ത തീരുമാനത്തെ ചൊല്ലി ചാവക്കാട് നഗരസഭ യുഡിഎഫ് കൗൺസിലർമാർ കൗൺസിൽ യോഗം അലങ്കോലമാക്കി.ഈ വിഷയത്തിൽ ചക്കംകണ്ടം പ്രദേശത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ ചാവക്കാട് നഗരസഭയുടെയും ഗുരുവായൂർ നഗരസഭയുടെയും അധ്യക്ഷന്മാരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി വാട്ടർ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് പ്ലാന്റ് പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും തീരുമാനമെടുത്തിരുന്നു.മേൽ പ്രവൃത്തിക്ക് 55 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കുകയും,മേൽപ്രദേശത്തെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ 2 കോടിയോളം രൂപ വരുന്ന പദ്ധതി അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഗുരുവായൂർ നഗരസഭയും സംസ്ഥാന സർക്കാരും ചേർന്ന് നടപ്പിലാക്കുന്നതിനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.കൂടാതെ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി വാട്ടർ അതോറിറ്റി എൻജിനീയറുടെ നേതൃത്വത്തിൽ പ്രത്യേക സെക്ഷൻ ആരംഭിക്കുന്നതിനും തീരുമാനിച്ചു.വസ്തുത ഇതായിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലയിൽ രാഷ്ട്രീയ ലാഭത്തിന് വേണ്ടി യുഡിഎഫ് നടത്തുന്ന കുപ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയണമെന്ന് ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജപ്രശാന്ത് അഭ്യർത്ഥിച്ചു.കൂടാതെ എസ്എഎഫ്ഇഎംഎ ആക്ട് പ്രകാരം കണ്ടുകെട്ടിയ പാലയൂരിലെ 250.50 സെൻറ് ഭൂമി ഏറ്റെടുക്കുന്നതിനും,ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും ഖാദി ബോർഡിന് കീഴിലുള്ള ഭാരതീയ ഖാദി ഗ്രാമവ്യവസായ സംഘവും സംയുക്തമായി നടപ്പിലാക്കുന്ന എബിലിറ്റി ബീയോണ്ട് ദി ലിമിറ്സ് പദ്ധതിയിൽ എബിഎൽഇ പോയ്ന്റ്സ് ആരംഭിക്കുന്നതിന് ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ സ്ഥലം സൗകര്യമൊരുക്കുന്നതിനും കൗൺസിൽ യോഗത്തിൽ നടപടികൾ സ്വീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.