Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Sep 2024 12:32 IST
Share News :
കടുത്തുരുത്തി :കുറവിലങ്ങാട് എം.സി റോഡിൽ നിയന്ത്രണം നഷ്ടമായ ട്രാവലർ ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. അപകടത്തിൽ ആർക്കും പരിക്കേറ്റില്ലെങ്കിലും നിരന്തരം ഈ റോഡിൽ അപകടങ്ങളുണ്ടാകുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തിയിട്ടുണ്ട്. കുറവിലങ്ങാട് കോഴാ ജംഗ്ഷനിലാണ് ഡിവൈഡറിൽ ട്രാവലർ ഇടിച്ചു കയറി രാവിലെ അപകടം ഉണ്ടായത്. കോട്ടയത്തു നിന്നും തൃശൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്നു ട്രാവലർ. ഈ ട്രാവലർ കോഴാ ജംഗ്ഷനിൽ എത്തിയപ്പോൾ, നിയന്ത്രണം നഷ്ടമായി ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. രാത്രിയിൽ ഡിവൈഡറിൽ റിഫ്ളക്ടറോ മറ്റ് വെളിച്ച സംവിധാനമോ ഇല്ലാത്തതാണ് അപകടകാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നു. മൂന്നു ദിവസം കൊണ്ട് ഇവിടെ കഴിഞ്ഞ ആറ് അപകടങ്ങളാണ് ഉണ്ടായത്. ഭാഗ്യം കൊണ്ട് മാത്രമാണ് ട്രാവലർ
അപകടത്തിൽപ്പെട്ടിട്ടും ഗുരുതരമായ പരിക്കോ, വലിയ അപകടങ്ങളോ ഉണ്ടാകാതിരുന്നത്. റോഡ് പരിചയമില്ലാത്ത ഡ്രൈവർമാർ മറ്റു വാഹനങ്ങളെ മറികടക്കുമ്പോൾ റിഫ്ളക്ടറില്ലാത്ത ഡിവൈഡറിൽ വാഹനം ഇടിച്ചു കയറിയാണ് അപകടം ഉണ്ടാകുന്നതെന്നാണ് ആരോപണം ഉയരുന്നത്. അധികൃതർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്.
Follow us on :
Tags:
More in Related News
Please select your location.