Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അണ്ടത്തോട് കാട്ടുപുറം ശ്രീ വേട്ടേക്കരൻ ക്ഷേത്രത്തിൽ വേട്ടേക്കരൻ പാട്ട് മഹോത്സവം പന്തീരായിരത്തോടുകൂടി ആഘോഷിച്ചു. ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

04 Jun 2026 21:51 IST

Jithu Vijay

Share News :

എടപ്പാൾ : ദ്വാപരയുഗത്തിൽ നടന്ന മഹാഭാരത കഥയുമായി ബന്ധപ്പെട്ടതാണ് വേട്ടയ്ക്കൊരുമകൻ ഉത്ഭവ കഥ. ശിവ പാർവതി പുത്രനായ വേട്ടയ്ക്കൊരു മകൻ ശത്രുവിനാശകാനും ഭക്ത വത്സലനും വേട്ടപ്രിയനും ആണ്. പാശുപതം എന്ന ദിവ്യാസ്ത്രം നേടുന്നതിന് വേണ്ടി അർജുനൻ ശ്രീ പരമേശ്വരനെ തപസ്സ് ചെയ്യുന്നു. തന്നെക്കാൾ മികച്ച വില്ലാളി മറ്റൊരിടത്തും ഇല്ലെന്നും തന്നെ തോൽപ്പിക്കാൻ ആർക്കും സാധ്യമല്ല എന്നുമുള്ള അഹങ്കാരത്തോടെയാണ് അർജുനൻ തപസ്സാരമ്പിച്ചത്. തപസ്സിനിടയിൽ അർജുനനെ പരീക്ഷിക്കാൻ കാട്ടാള വേഷത്തിൽ എത്തിയ ശ്രീ പരമേശ്വരമായി അർജ്ജുനൻ ഘോരയുദ്ധം തന്നെ നടത്തുകയും പരാജിതനും പരീക്ഷണനും അപമാനിതനുമായ പാർത്ഥൻ കാട്ടാളയിൽ നിന്നും എന്നെ രക്ഷിക്കണേ എന്ന് അപേക്ഷിച്ചുകൊണ്ട് ശിവലിംഗ പ്രതിഷ്ഠയിൽ കെട്ടിപ്പിടിച്ചു കരഞ്ഞു. അഹന്തയും കോപവും ശമിച്ച അർജുനന്റെ മുമ്പിൽ കാട്ടാളവേശം ഉപേക്ഷിച്ച് പാർവതി പരമേശ്വരൻ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചു പാശുപാതാസ്ത്രം നൽകി എന്നാണ് ഐതിഹ്യം. ഭക്തിനിർഭരമായ ചടങ്ങാണ് നാളികേരം ഏറ് നായാട്ടുകഴിഞ്ഞ് വരുന്ന വേട്ടയ്ക്കൊരു മകന്റെ ദാഹശമനത്തിനു വേണ്ടിയാണ് ഇത് ചെയ്യുന്നത്. ഭക്തന്റെ ഏത് അഭിഷ്ഠവും ഇതുകൊണ്ട് സാധിക്കും എന്നാണ് പറയുന്നത്. ഇതിനെ അനുസ്മരിച്ചുകൊണ്ടാണ് അണ്ടത്തോട് കാട്ടുപുറം ശ്രീ വേട്ടക്കരൻ ക്ഷേത്രത്തിൽ കൊല്ലംതോറും വേട്ടേക്കരൻ പാട്ട് മഹോത്സവം നടത്തുന്നത്.

ഒമാനിൽ മലയാളി യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി

ഇതിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ക്ഷേത്രത്തിൽ നടത്തിയത്. പുലർച്ച കേളി ഗണപതിഹോമം, ഉച്ചപൂജ, നവകം, പഞ്ചഗവ്യം, തുടർന്ന് ഉഷപൂജ എന്നിവയും ഉണ്ടായിരുന്നു. രാവിലെ 9 മണി മുതൽ 12 മണി വരെ ഗുരുവായൂർ മഞ്ചേരിസ് ചെയർപേഴ്സൺ അമ്പിളി സോമന്റെ നേതൃത്വത്തിൽ ആത്മീയ പ്രഭാഷണം നടന്നു. അമ്പിളി സോമൻ സമൂഹത്തിൽ നടത്തി വരുന്ന സേവന പ്രവർത്തനങ്ങളെക്കുറിച്ച് കണ്ണൻ പന്താവൂർ സദസ്സിൽ വിശദീകരണം നടത്തി.. അമ്പിളി സോമനെ ക്ഷേത്രക്കമ്മറ്റിക്ക് വേണ്ടി മാധവൻ കറുത്തേടത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. ഉപഹാരം ജയരാജ് ചക്കാലക്കൊമ്പിൽ നൽകി. സുബ്രഹ്മണ്യൻ കുഞ്ഞിനേത്ത് അമ്പിളി സോമന് പുടവയും നൽകി...രാജേഷ് അമ്മശ്ശം വീട്ടിൽ, എക്സിക്യൂട്ടീവ് ഓഫീസർ രഞ്ജിത്ത്, എന്നിവരും സന്നിഹിതരായിരുന്നു. ഗുരുവായൂർ മഞ്ജരീസിന്റെ വകയായി ഭക്തർക്ക് സൗജന്യമായി ദേവീ മാഹാത്മ്യം ആദ്ധ്യാത്മിക ബുക്ക് വിതരണം അമ്പിളി സോമൻ,വിനോദ് കണ്ണൻ, ശാന്താ രാമചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിതരണം നടത്തി. 

നിരന്തര പീഡനം: യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ കുടുംബം പരാതി നൽകി

തുടർന്ന് പാട്ടിന് കൂറയിടൽ, ഉച്ചപ്പാട്ട്, എന്നിവയും ഉച്ചക്ക് അന്നദാനവും നടന്നു.. വൈകിട്ട് ആറുമണിക്ക് ഡബിൾ തായമ്പക, നിറമാല, ദീപാരാധന, അത്താഴപൂജ എന്നിവയും ഉണ്ടായിരുന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുവാട്ട് ഭട്ടത്തിരിപ്പാട്, മേൽശാന്തി ചേലക്കര താമരശ്ശേരി മനക്കൽ മാധവൻ ഭട്ടതിരി തുടങ്ങിയവർ പൂജകൾക്ക് നേതൃത്വം നൽകി. രാത്രി 7:30ന് ക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള ആൽത്തറക്കൽ നിന്ന് മുല്ലക്കൽ പാട്ടിന് എഴുന്നള്ളിച്ച് മേളത്തോടുകൂടി ക്ഷേത്രത്തിൽ വന്ന് ഈടും കൂറും ചവിട്ടൽ, കളപ്രദക്ഷിണം, കളപൂജ, കളം മായ്ക്കൽ തുടർന്ന് പന്തീരായിരം നാളികേരം എറിഞ്ഞുടക്കുന്നതോടുകൂടി വേട്ടക്കാരൻ പാട്ടിന് സമാപനമായി.

കാഫിർ സ്ക്രീൻഷോട്ട്: അന്വേഷണത്തിന് കോഴിക്കോട് റൂറൽ എസ്പി തലവനായി പ്രത്യേക സംഘം

കാരുക്കുറ രാമചന്ദ്രൻ നായർ പന്തീരായിരം ഉടക്കുന്നതിനും, കല്ലാട്ട് രാമ കുറുപ്പും . സംഘവും കളമെഴുതിനും, രാജപ്പൻ മാരാര്യം സംഘവും മേളത്തിനും നേതൃത്വം നൽകി. പരിപാടികൾക്ക് ആഘോഷ കമ്മിറ്റി സെക്രട്ടറി സെക്രട്ടറി വി. സി.ജയരാജ്, പ്രസിഡണ്ട് മാധവൻ കറുത്തേടത്ത്, പാരമ്പര്യ ട്രസ്റ്റി വി.എ. രാജൻ, ചെയർമാൻ ചന്ദ്രൻ തട്ടകത്ത്, എക്സിക്യൂട്ടീവ് ഓഫീസർ രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.


Follow us on :

More in Related News