Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Mar 2025 16:28 IST
Share News :
ചാലക്കുടി:
കലാഭവൻ മണിയുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്സ്റ്റേജ് സ്റ്റേജ് വെൽഫെയർ അസോസിയേഷൻ ചാലക്കുടി (SWAC) നാളെ മണിസ്മൃതി 2025ചാലക്കുടി സൗത്ത് മേൽപ്പാലത്തിന് താഴെയായി നടത്തുന്നു.
രണ്ടു മണിമുതൽ നാടൻപാട്ട് മത്സരവും മിമിക്രി മത്സരവും ആരംഭിക്കുന്നു..(രജിസ്ട്രേഷൻ ഫീസ് ഇല്ല)
വിജയികൾക്ക് ഉണർത്തു ഫോക്ക് ബാൻഡും ഒലീവിയ ഗ്രൂപ്പ് ഓഫ് കമ്പനിയും നൽകുന്ന ക്യാഷ് അവാർഡുകൾ.. ഇടവേളകളിൽ കാവിലമ്മ വനിത ഓണക്കളി ടീമിന്റെ ഓണക്കളി..ഹൃദ്യ ഷെലിൻ നയിക്കുന്ന വനിതാ ചിന്തു ടീമിന്റെ ചിന്തുപാട്ട്കൾ,അവശത അനുഭവിക്കുന്ന കലാകാരന്മാർക്കുള്ള ധനസഹായ വിതരണം.7മണിക്ക് നടക്കുന്ന ഉദ്ഘാ ടനം എംഎൽഎ സനീഷ്‌കുമാർ ജോസഫ് നിർവ്വഹിക്കുന്നു...സിനിമതാരങ്ങൾ ആയ ദേവൻ, റിയാസ് ഖാൻ, സുധീർ പ്രണവം ശശി(പിന്നണി ഗായകൻ)
.സുന്ദർദാസ് (ഡയറക്ടർ)
ഷിബു വാലപ്പൻ (മുനിസിപ്പൽ ചെയർമാൻ)
ഉണ്ണികൃഷ്ണൻ (റബ്ബർ ബോർഡ് ചെയർമാൻ ) വാർഡ് കൗൺസിലർമാർ ദീപു ദിനേശ് എലിസബത്ത് എന്നിവരും പങ്കെടുക്കുന്നു...
കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കലാഭവൻ മണി സഹോദരി പുത്രൻ കൂടിയായ രഞ്ജിത്ത് കലാഭവൻ, ചിന്തുപാട്ടിലൂടെ പ്രശസ്തി നേടിയ ഹൃദ്യ ഷെലിൻ, കലാകാരന്മാരെ എന്നും കൈത്താങ്ങായി നിൽക്കുന്ന പ്രൊഡ്യൂസർ പ്രവാസി തര്യൻ തോമസ്, മണിച്ചേട്ടന്റെ സഹപ്രവർത്തകൻ പഴയകാല ഓഡിയോ കാസറ്റലുകളിലൂടെ പ്രശസ്തനായ മിമിക്രി കലാകാരൻ കലാഭവൻസലിം,
സീനിയർ മിമിക്രി കലാകാരനും യൂണിവേഴ്സിറ്റി മിമിക്രി താരവുമായ കൃഷ്ണകുമാർ കെ ടി, സ്റ്റാൻഡ് അപ് കോമഡിയിലെ പ്രിയപ്പെട്ട താരം സജീഷ് കുട്ടനല്ലൂർ എന്നിവരെയും
മണി സ്മൃതി 2025 ൽ സ്വാക്ക് ആദരിക്കുന്നു. വാർത്താസമ്മേളനത്തിൽ സ്വാക്ക് പ്രസിഡണ്ട് ജോബി കൊടകരയും, സെക്രട്ടറി പ്രദീപ് പുലാനി വൈസ് പ്രസിഡണ്ട് അനൂപ് കൊടകര എക്സിക്യൂട്ടീവ് പ്രവീൺ ചാലക്കുടി എന്നിവർ പങ്കെടുത്തു..
Follow us on :
Tags:
More in Related News
Please select your location.