Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി.

04 Jul 2026 22:02 IST

Jithu Vijay

Share News :

ന്യൂഡൽഹി : ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി. മെല്‍ബണ്‍ മീറ്റ്‌സ് മോദി എന്ന കമ്മ്യൂണിറ്റി പരിപാടിയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്.സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ പോലീസ് അന്വേഷണം ആരംഭിച്ചുകമന്റ് വന്ന അക്കൌണ്ടിന്റെ ഐപി അഡ്രസ് പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. അബു മുസ്തഫ എന്ന യൂസറാണ് കമൻ്റ്

പോസ്റ്റ് ചെയ്തിരിക്കുന്നത്. അറബിക്കിലാണ് കമന്റ്.


പരിപാടി നടക്കുമ്പോള്‍ സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂര അടച്ചിടുന്നതാകും നല്ലത്. അല്ലെങ്കില്‍ അദ്ദേഹം ഓസ്ട്രേലിയയിലേക്ക് വരുന്നത് തന്റെ മരണത്തിലേക്കായിരിക്കുമെന്നായിരുന്നു കമന്റ്. കമന്റുമായി ബന്ധപ്പെട്ട ഐപി അഡ്രസ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കമന്റിട്ടയാളെ തിരിച്ചറിയാനുള്ള നടപടികള്‍ സ്വീകരിക്കുകയണെന്നുമാണ് വിവരം.


ഇ മാസം എട്ടിനാണ് മോദി മെല്‍ബണിലേക്ക് പോവുക. ആറിന് അദ്ദേഹം ഇന്തോനേഷ്യയിലേക്ക് പോകും. ശേഷം ഓസ്‌ട്രേലിയ സന്ദര്‍ശിച്ചതിന് ശേഷം ജൂണ്‍ 11ന് ന്യൂസിലന്‍ഡിലെത്തും.

Follow us on :

More in Related News