Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2025 00:31 IST
Share News :
മസ്‌കറ്റ്: ഒമാനിലുടനീളം തൊഴിൽ നിയമ നിർവ്വഹണത്തെ പിന്തുണയ്ക്കുന്നതിനുള്ള തീവ്രമായ ശ്രമങ്ങളുടെ ഭാഗമായി, സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസസ് കോർപ്പറേഷൻ 2025 ജനുവരി മുതൽ മെയ് വരെ 12,319 തൊഴിൽ വിപണി നിയമലംഘകരെ പിടികൂടുകയും 7,615 വ്യക്തികളെ നാടുകടത്തുകയും ചെയ്തു.
തൊഴിൽ പരിശോധനകളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനായി തൊഴിൽ മന്ത്രാലയം ചില ചുമതലകൾ ഏൽപ്പിച്ച സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസസ് കോർപ്പറേഷൻ, സ്വത്തുക്കളെയും വ്യക്തികളെയും സംരക്ഷിക്കുന്നതിനും പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്ക് സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും വൈവിധ്യമാർന്ന പരിഹാരങ്ങളും സേവനങ്ങളും നൽകുന്നത് തുടരുന്നു. പ്രത്യേക പരിശീലനം ലഭിച്ച ഒമാനി കേഡറുകളാണ് ഇതിന്നായി നിയമിച്ചിട്ടുള്ളത്.
കഴിഞ്ഞ വർഷം കോർപ്പറേഷന്റെ പരിശോധനാ യൂണിറ്റ് 23,566 തൊഴിൽ വിപണി നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും 18,053 പേരെ നാടുകടത്തുകയും ചെയ്തുവെന്ന് കോർപ്പറേഷൻ സിഇഒ വിരമിച്ച ബ്രിഗേഡിയർ ജനറൽ സെയ്ദ് ബിൻ സുലൈമാൻ അൽ അസ്മി പറഞ്ഞു. ഈ വർഷം ജനുവരി മുതൽ മെയ് വരെ അറസ്റ്റിലായ നിയമലംഘകരുടെ എണ്ണം 12,319 ആയി ഉയർന്നപ്പോൾ 7,615 പേരെ നാടുകടത്തി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaoman
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
Please select your location.