Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊഴിയൂർ ചേറ്റട്ടി അയ്യപ്പക്ഷേത്രത്തിലെ നിറമാല മഹോത്സവം ശനിയാഴ്ച്ച ആഘോഷിക്കും..

11 Jan 2026 20:13 IST

MUKUNDAN

Share News :

വടക്കേക്കാട്:തൊഴിയൂർ ചേറ്റട്ടി അയ്യപ്പക്ഷേത്രത്തിലെ നിറമാല മഹോത്സവം ജനുവരി 17-ന്(ശനിയാഴ്ച്ച) അതിവിപുലമായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.രാവിലെ 5-ന് നടതുറപ്പ്,തുടർന്ന് നിർമ്മാല്യ ദർശനം,6-ന് ക്ഷേത്രം തന്ത്രി മുണ്ടയൂർ മനക്കൽ അരുൺ നമ്പൂതിരിയുടെ നേതൃത്വത്തിൽ തന്ത്രി പൂജ,7-ന് ഉപദൈവങ്ങൾക്ക് പൂജകൾ,ദുർഗ്ഗാദേവിക്ക് പറവെപ്പ്,വൈകിട്ട് 3.30-ന് വെള്ളിത്തിരുത്തി ഉണ്ണി നായരുടെ നേതൃത്വത്തിൽ മേളം,അഞ്ചുമണി മുതൽ വിവിധ ആഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പൂരം വരവ്,6.30-ന് ദീപാരാധന,കേളി,കൊമ്പ്പ്പറ്റ്,കുഴൽപ്പറ്റ്,തായമ്പക,ഏഴുമണിക്ക് ചുറ്റുവിളക്ക്,തുടർന്ന് താഴത്തെ കാവിൽ നിന്ന് താലത്തോടുകൂടി തിടമ്പ് എഴുന്നള്ളിപ്പ് എന്നിവയും,തലേന്നാൾ വെള്ളിയാഴ്‌ച്ച രാത്രി 7-ന് തൊഴിയൂർ നാട്ടുകൂട്ടം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചിൻ മെലഡി ബീറ്റ്സിൻ്റെ ഗാനമേളയും ഉണ്ടാകും.വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ പ്രസിഡന്റ് കെ.വി.നിർമ്മലൻ,സെക്രട്ടറി പി.കെ.ബിനു,മേൽശാന്തി താഴത്തുപുരക്കൽ ഷാജി എന്നിവർ അറിയിച്ചു.


Follow us on :

More in Related News