Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Mar 2025 22:14 IST
Share News :
വൈക്കം: ഉദയനാപുരം പഞ്ചായത്തിൽ വിവിധ പാർട്ടികളിൽ നിന്നും പുതിയതായി ബി ജെ പിയിൽ ചേർന്ന പ്രവർത്തകർക്ക് സ്വീകരണം നൽകി. തുറുവേലിക്കുന്ന് ജംഗ്ഷന് സമീപം നടന്ന പൊതുസമ്മേളനം ബി ജെ പി ദേശീയ സമിതിയംഗം ശ്രീനഗരി രാജൻ ഉദ്ഘാടനം ചെയ്തു. കേരളീയ യുവത്ത്വം രാസാലഹരിക്ക് അടിമപ്പെട്ടിരിക്കുകയാണെന്നും
കുട്ടികൾ കൗമാരത്തിലേക്കും യൗവനത്തിലേക്കു കടക്കുമ്പോൾ അമ്മമാർക്ക് ഭയമാണ് ഉള്ളതെന്നും
കേരളത്തിലെ ഭരണ രാഷ്ട്രീയ നേതൃത്വം മാറിയാലെ മാത്രമെ ഇതിന് മോചനമുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി ജെ പി തലയോലപ്പറമ്പ് മണ്ഡലം പ്രസിഡൻ്റ് സുമേഷ് കൊല്ലേരി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥന കമ്മിറ്റിയംഗം കെ. ഗുപ്തൻ, നേതാക്കളായ പി.ജി.ബിജുകുമാർ, പി.സി. ബിനേഷ് കുമാർ, ജെ.ആർ. ഗോപാലകൃഷൻ, പി.ഡി. സരസൻ , പ്രിൻസി ഷാജി, അമ്പിളി, വിനയരാജ് ,വി.പി. സുരേന്ദ്രൻ, കെ.കെ.രാധ്യകൃഷ്ണൻ, വിജയൻ വാഴമന, മഞ്ജു മഹേഷ്, ബിനേഷ് വടകര, ശ്രീ മോൾ രാഹുൽ,പി.ആർ. സുഭാഷ്, എം. കെ മഹേഷ് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി പ്രകടനവും നടന്നു.
Follow us on :
Tags:
More in Related News
Please select your location.