Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2025 12:41 IST
Share News :
കാസർഗോഡ് : വീട്ടുകാർ പെരുന്നാളിന് വസ്ത്രങ്ങൾ വാങ്ങാനായി പയ്യന്നൂരിൽ പോയ സമയം വീട്ടിൽ കവർച്ച. 22 പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയി. ചന്തേരയിലെ കെ സിദ്ദിഖ് ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. വെളളിയാഴ്ച്ച വൈകുന്നേരം മൂന്നരയ്ക്കായിരുന്നു ഇവർ പയ്യന്നൂരിലേക്ക് പോയത്. രാത്രി 10 മണിയോടെയാണ് തിരിച്ചെത്തിയത്. ഈ സമയത്താണ് കവർച്ച നടന്നത് എന്നാണ് കരുതുന്നത്. വീട്ടുകാർ എത്തുമ്പോൾ വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത് നിലയിലായിരുന്നു. വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസ്സിലായത്. കിടപ്പുമുറിയിലെ അലമാര തുറന്ന് സാധനങ്ങളെല്ലാം വിലിച്ചു വാരിയിട്ട നിലയിലായിരുന്നു. ചന്തേര പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ പ്രശാന്ത്, എസ് ഐ സതീഷ് കുമാർ വർമ്മ എന്നിവർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു.
Follow us on :
More in Related News
Please select your location.