Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആശാ പ്രവർത്തകരുടെ സമരം ഒത്തുതീർപ്പാക്കണം; കേരള കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മറ്റി.

06 Mar 2025 13:13 IST

santhosh sharma.v

Share News :

വൈക്കം: കേരളത്തിലെ ബഹുഭൂരിപക്ഷം ആശാവർക്കർമാരും തങ്ങളുടെ അതിജീവനത്തിനായുള്ള സമരമാണു നടത്തുന്നതെന്നും അഹംഭാവം വെടിഞ്ഞ് മുഖ്യമന്ത്രി ഇടപെട്ട് സമരം ഒത്തുതീർപ്പാക്കണമെന്നും

കേരള കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോയി എബ്രാഹം എക്സ് എം.പി യോഗം ഉത്ഘാടനം ചെയ്തു. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും മുന്തിയ കാർ വാങ്ങാൻ നൂറു കോടി രൂപ ബഡ്ജറ്റിൽ വക കൊള്ളിച്ച ധനമന്ത്രിക്ക് അൻപതുകോടി രൂപയെങ്കിലും ആശവർക്കർമാർക്കു വേണ്ടി മാറ്റി വെയ്ക്കാമായിരുന്നുവെന്നും, കേ രളത്തെ മദ്യ, മയക്കുമരുന്നു ഉപയോഗത്തിനു സഹായിക്കുന്നവരുടെ കേന്ദ്രമായി സർക്കാർ മാറ്റിയെന്നും.കേരളത്തെ മദ്യപുഴയാക്കാൻ യുഡിഎഫ് അനുവദിക്കില്ലെന്നും ജോയി എബ്രഹാം അഭിപ്രായപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡൻ്റ് പോൾസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻ്റ് അഡ്വ. ജെയ്സൺ ജോസഫ്, പ്രിൻസ് ലൂക്കോസ്, ശക്തിധരൻ നായർ, ജോയി കൊച്ചാനപറമ്പിൽ, പി. എൻ ശിവൻ കുട്ടി, ജോണി വളവത്ത്, സിന്ധു സജീവൻ, കെ.സി തോമസ്, കെ.എസ് ബിജുമോൻ, കെ.ടി തോമസ്, തങ്കച്ചൻ തുരുത്തിക്കര, ജോയി മണ്ണിച്ചിറ, ഹരി വാതലൂർ, പി.സി സിറിയക്ക് തുടങ്ങിയവർ പ്രസംഗിച്ചു.


Follow us on :

More in Related News