Fri Jul 18, 2025 12:39 AM 1ST
Location
Sign In
14 May 2025 20:48 IST
Share News :
കടുത്തുരുത്തി: ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി കായിക വകുപ്പും സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന കിക്ക് ഡ്രഗ്സ് ലഹരി വിരുദ്ധ ക്യാമ്പയിന്റെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു. മേയ് 15ന് കൊല്ലത്തും 16ന് പത്തനംതിട്ടയിലും 17ന് ആലപ്പുഴയിലും 19ന് കോട്ടയത്തും 21ന് ഇടുക്കിയിലും 22ന് എറണാകുളത്തും 23ന് തൃശ്ശൂരിലും ലഹരി വിരുദ്ധ സന്ദേശ യാത്ര എത്തിച്ചേരും. മേയ് 24ന് മലപ്പുറത്ത് സമാപിക്കും. പുതുതലമുറയെ ലഹരിയിൽ നിന്നും മോചിപ്പിക്കുന്നതിന് കായിക മേഖലയ്ക്കുള്ള പ്രാധാന്യം മനസിലാക്കിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.