Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ഗവൺമെൻ്റ് പോളിടെക്നിക് കോളജ് സിൽവർ ജൂബിലി ആഘോഷം സംഘാടകസമിതി രൂപീകരിച്ചു.

05 Mar 2025 20:19 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: കടുത്തുരുത്തി ഗവൺമെൻ്റ് പോളിടെക്നിക് കോളജിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. പിടിഎയുടെ ആഭിമുഖ്യത്തിൽ കോളജിൽ രൂപീകരണ യോഗം ചേർന്നു. 

അഡ്വ. മോൻസ് ജോസഫ് എം.എൽ.എ., സ്വാഗതസംഘം ചെയർമാൻ പി.വി. സുനിൽ, ഗ്രാമപഞ്ചായത് പ്രസിഡന്റ് എൻ.പി. സ്മി ര, ഗ്രാമപഞ്ചായത്തംഗം നോബി മുണ്ടക്കൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, കോളജ് പ്രിൻസിപ്പൽ സി.എം. ഗീത, പി.ടി.എ. അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ,പൂർവ്വവിദ്യാർഥികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

മാർച്ച് 15 ന് ഉച്ചകഴിഞ്ഞ് രണ്ടിന് സഹകരണ - -തുറമുഖ - ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഒരുവർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷപരിപാടി ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഓൺലൈനായി സന്ദേശം നൽകും. എംപിമാർ, എം.എൽ.എ.മാർ, ജനപ്രതിനിധികൾ, വകുപ്പ് മേധാവികൾ, സാംസ്കാരിക കലാ രംഗത്തെ പ്രമുഖർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. 


Follow us on :

More in Related News