Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Feb 2025 12:52 IST
Share News :
കോട്ടയം: പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഭരണപക്ഷം പിന്തുണച്ചതോടെ പാസായി. മാണി ഗ്രൂപ്പ് ചെയർമാൻ ഷാജി തുരുത്തേൽ ധാരണ പാലിച്ചു രാജിവെക്കാതിരുന്നതോടെമാണി ഗ്രൂപ്പ് അംഗങ്ങളടക്കം എൽ.ഡി.എഫ് അംഗങ്ങൾ എതിർത്തു വോട്ടു ചെയ്ത അസാധാരണ സംഭവമാണ് അരങ്ങേറിയത്. അവിശ്വാസപ്രമേയ നോട്ടീസ് നൽകിയ പ്രതിപക്ഷം വിട്ടു നിന്നു. അവിശ്വാസ പ്രമേയം 14 വോട്ടിന് പാസായതോടെ
നഗരസഭാധ്യക്ഷ സ്ഥാനത്ത് നിന്ന് ഷാജു വി.തുരുത്തൻ പുറത്തായി.
യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഭരണപക്ഷം അനുകൂലിച്ചു. ഭരണപക്ഷത്തു നിന്ന് 14പേർ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തു. അവിശ്വാസ പ്രമേയത്തിൻമേലുള്ള വോട്ടെടുപ്പിൽ നിന്ന് യുഡിഎഫ് വിട്ടുനിന്നു. അതേസമയം യുഡിഎഫ് പ്രമേയത്തെ ഭരണകക്ഷി അനുകൂലിച്ച് വോട്ടു ചെയ്ത് സ്വന്തം ചെയർമാനെ പുറത്താക്കിയ നടപടി അത്യന്തം നാടകീയമായി. യുഡിഎഫിനൊപ്പം നിൽക്കുന്ന സ്വതന്ത്ര കൗൺസിലർ ജിമ്മി ജോസഫാണു അവിശ്വാസത്തിനു നോട്ടിസ് നൽകിയത്. മുൻധാരണ പ്രകാരം രാജിവയ്ക്കുന്നതു സംബന്ധിച്ച് കേരള കോൺഗ്രസ്(എം) മായി ചെയർമാൻ ഷാജു വി.തുരുത്തൻ അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെയാണു അവിശ്വാസ പ്രമേയം വന്നത്. കൗൺസിലർ തോമസ് പീറ്ററിന് നഗരസഭാധ്യക്ഷ സ്ഥാനം നൽകാമെന്ന് ധാരണയുള്ളതാണെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് പ്രഫ.ലോപ്പസ് മാത്യു പറഞ്ഞു. പാർട്ടി ചെയർമാൻ ജോസ് കെ.മാണിയും മന്ത്രി റോഷി അഗസ്റ്റിനും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഷാജു രാജിസന്നദ്ധത അറിയിക്കാത്തതാണ് സ്വന്തം പാർട്ടിക്കാർ തന്നെ എതിരായത്.
26 അംഗ പാലാ നഗരസഭയിൽ കേരള കോൺഗ്രസ് (എം) 10, സി പിഎം 6, സിപിഐ 1 എന്നിങ്ങനെ 17 അംഗങ്ങളാണ് ഭരണപക്ഷത്തുള്ളത്.
Follow us on :
Tags:
More in Related News
Please select your location.