Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ 'ലൗ പ്ലാസ്റ്റിക്ക് ക്യാമ്പയിൻ' പദ്ധതിക്ക് തുടക്കമായി; ചടങ്ങിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കലും നടന്നു.

25 Oct 2025 20:29 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന പരിസ്ഥിതി ദൂഷ്യത്തെയും, പരിസ്ഥിതി മലിനീകരണത്തേയും തടയാനുള്ള യഞ്ജത്തിന് തലയോലപ്പറമ്പിൽ തുടക്കമായി. പ്ലാസ്റ്റിക്ക് മാലിന്യം സംഭരിക്കുകയും ശാസ്ത്രീയമായി പുനരുപയോഗ സംവിധാനങ്ങൾ ഉപയോഗിക്കുകയുംവഴി പ്ലാസ്റ്റിക് എന്ന ഭീഷണിയിൽ നിന്ന് നമ്മുടെ പരിസരത്തേത്തയും ഭൂമിയേയും പ്രകൃതിയേയും മോചിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്ലാസ്റ്റിക്കിനെ സ്നേഹിച്ചുകൊണ്ട് നമുക്ക് പ്രകൃതിയെ സ്നേഹിക്കാം എന്ന സന്ദേശം ഉയർത്തി നടന്ന 'ലൗ പ്ലാസ്റ്റിക്ക് ക്യാമ്പയിൻ' ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിജി വിൻസെൻ്റ് ഉദ്ഘാടനം ചെയ്തു. വൈക്കം മുഹമ്മദ് ബഷീർ വൊക്കേഷണൽ ഹയർ സെക്കറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ CFCICI ഡയറക്ടർ ഫിറോസ് യൂസഫ് അധ്യക്ഷത വഹിച്ചു. പ്രശസ്ത കവയിത്രിയും മുൻ വനിതാ കമ്മീഷൻ അംഗവുമായ ഡോ. ജെ. പ്രമീള ദേവി മുഖ്യ പ്രഭാഷണം നടത്തി.CFCICI റീജണൽ മാനേജർ എം.ജി മനോജ്, അസി. റീജണൽ മാനേജർ ആർ.മനോജ് കുമാർ, സ്കൂൾ ഹെഡ്‌മാസ്‌റ്റർ രഞ്ജിത്ത്, CFCICI സീനിയർ മാനേജർ കെ.എ മഞ്ജുലത, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പ്രസംഗിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മുഴവൻ ഹരിത കർമ്മ സേനാംഗങ്ങളെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. CFCICI, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്, വൈക്കം മുഹമ്മദ് ബഷീർ സ്മാരക വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് 

'ലൗ പ്ലാസ്റ്റിക്ക് ക്യാമ്പയിൻ' പരിപാടി സംഘടിപ്പിച്ചത്. 

Follow us on :

More in Related News