Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹൃദയയില്‍ അന്തര്‍ദേശീയ ദ്വിദിന കോണ്‍ഫറന്‍സ് തിങ്കളാഴ്ച തുടങ്ങും

28 Feb 2025 19:59 IST

Kodakareeyam Reporter

Share News :



കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് പി ജി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇംഗ്ലീഷ് വിഭാഗം ഈ മാസം മൂന്ന്, നാല് തിയ്യതികളിലായി റൈറ്റിങ്ങ് ബിയോണ്ട്  പൊളാരിറ്റീസ് വേഡ്‌സ് ഏസ് ബ്രിഡ്ജസ് ഏന്‍ഡ് റെസിസ്റ്റന്‍സ് എന്ന വിഷയത്തില്‍ അന്തര്‍ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിക്കും.യുഎസ്എ യിലെ ബെര്‍ക്ക്ഷയര്‍ കമ്മ്യൂണിറ്റി കോളജ് നിന്നുള്ള ലീസല്‍ ഷോബെ, വിശ്വഭാരതി യൂണിവേഴ്‌സിറ്റിയിലെ ഡോ. ധീമാന്‍ ഭട്ടാചാര്യ, കേരള യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഡോ. സി.എ.ലാല്‍ , കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വ്വകലാശാലയിലെ പ്രൊഫ.ഡോ.ടി.ആര്‍.മുരളീകൃഷ്ണന്‍ , സെന്റ് അലോഷ്യസ് കോളേജ് മുന്‍ ഹെഡ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ടി.മുരളീധരന്‍ , എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും തുടര്‍ന്ന് റ്റൈര്‍ ഏസ് വിറ്റ്‌നസ് ഏന്‍ ഇന്‍ഡ്രൊക്ഷന്‍ ടു പേഴ്‌സണല്‍ നരേറ്റീവ് എന്ന വിഷയത്തില്‍ ലീസല്‍ ഷോബെയുടെ നേതൃത്വത്തില്‍ ക്രിയേറ്റീവ് റൈറ്റിങ്ങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കും.

കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കും. സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടന്‍, പ്രിന്‍സിപ്പല്‍ ഡോ.കെ. എല്‍.ജോയ് , വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.കരുണ, ഇംഗ്ലീഷ് വിഭാഗം മോധാവി പ്രൊഫസര്‍ ഡോ. ജെ.സനില്‍ രാജ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കും. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫ. മെറ്റി ജോബി കണ്‍വീനറായ കമ്മിറ്റിയാണ് അന്തര്‍ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. 

കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനും മറ്റു വിശദാംശങ്ങള്‍ക്കുമായി കോളജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കോണ്‍ഫറന്‍സിന്റെ ഭാഗമാകാന്‍ താല്പര്യമുള്ളവര്‍ 85940 20357 ഈ നമ്പറില്‍ ബന്ധപ്പെടണം


Follow us on :

More in Related News