Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jan 2025 16:44 IST
Share News :
വൈക്കം: സംസ്ഥാനത്തെ സാമ്പത്തിക നില മോശമായപ്പോൾ ഇ എം എസ്സിൻ്റെ നേതൃത്വത്തിലുള്ള ആദ്യ ഇടതുപക്ഷ സർക്കാർ അന്ന് സ്വയം ചിലവ് ചുരുക്കലിൻ്റെ ഭാഗമായി മന്ത്രിമാരുടെയും എം എൽ എ മാരുടെയും മറ്റും ശമ്പളം വെട്ടിക്കുറച്ച് മാതൃക കാട്ടിയെങ്കിൽ ഇന്നത്തെ ഇടതുപക്ഷ സർക്കാർ പല കമ്മീഷനുകളെയും നിയോഗിച്ച് ഖജനാവ് കാലിയാക്കുന്നതല്ലാതെ ജീവിത മാർഗ്ഗം വഴിമുട്ടിയ റേഷൻ വ്യാപരികൾക്ക് കാലോചിതമായി നൽകാനുള്ള ആനുകൂല്യങ്ങൾ പോലും ലഭ്യമാക്കാതെ ജീവിതം ദുരിതപൂർണ്ണമാക്കിയെന്ന്
റേഷൻ വ്യാപാരി സംയുക്ത സമരസമിതി ചെയർമാൻ വി.ജോസഫ് പറഞ്ഞു.വേതന പാക്കേജ് കാലോചിതമായി പരിഷ്ക്കരിക്കുക,അരിക്ക് പകരം പണം നല്കി ഡി.ബി.റ്റി സമ്പ്രദായം നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്
റേഷൻ വ്യാപാരികളുടെ അനിശ്ചിത കാല സമരത്തിന് തുടക്കം കുറിച്ച്
റേഷൻ വ്യാപാരി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ വൈക്കം സപ്ലൈ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണാസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റേഷൻ വ്യാപരികൾ ഉയർത്തിയ ആവശ്യങ്ങളോട് സംസ്ഥാന സർക്കാരിന് നിഷേധാത്മക നിലപാടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമരസമിതി വൈസ് ചെയർമാൻ ജിൻഷോ ലൂക്കോസ് അധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡൻ്റ് ഐ. ജോർജ് കുട്ടി, സെക്രട്ടറി വിജയൻ ഇടയത്ത്, ഭാരവാഹികളായ കെ.ജി. ഇന്ദിര, അജീഷ് പി.നായർ, എൻ.ജെ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. താലൂക്കിലെ മുഴുവൻ വ്യാപാരികളും കടകൾ അടച്ച് പ്രതിക്ഷേധ സമരത്തിൽ പങ്കെടുത്തു. ധർണ്ണയ്ക്ക് മുന്നോടിയായി വൈക്കം ടൗണിൽ നൂറ് കണക്കിന് വ്യാപാരികൾ അണിനിരന്ന പ്രകടനവും നടന്നു.
Follow us on :
Tags:
More in Related News
Please select your location.