Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Sep 2025 12:33 IST
Share News :
വൈക്കം: അക്കരപ്പാടം സ്കൂളിൽ കുട്ടികളുടെ അവധിക്കാല പരിശീലനത്തിന് കളമൊരുങ്ങി.
അക്കരപ്പാടം ഗവൺമെന്റ് യു പി സ്കൂളിൽ ഓണാവധിക്കാല ഫുട്ബോൾ,ഹോക്കി സൗജന്യ പരിശീലനം ആരംഭിച്ചു. വെെക്കം ഡിവെെഎസ്പി ടി. ബി വിജയൻ ഉദ്ഘാടനം ചെയ്തു . മുൻ സ്പോർട്സ് അതോറിറ്ററി ഓഫ് ഇന്ത്യ വുമൺസ് ഫുട്ബോൾ പരിശീലകൻ ജോമോൻ ജേക്കബിന്റെ നേതൃത്വത്തിലാണ് സൗജന്യ പരിശീലനം നടത്തുന്നത്. സ്റ്റേറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളാണ് പരിശീലനം നൽകുന്നത്. നാഷണൽ ചാമ്പ്യൻഷിപ്പ് ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഈ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള കുട്ടികൾ അക്കരപ്പാടം സകൂൾ ഗ്രൗണ്ടിലെ ടർഫിൽ ചേരാവുന്നതാണ്. സ്കൂൾ ടർഫ് ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ ടി. പ്രസാദ്, സ്കൂൾ ഹെഡ്മാസ്റ്റർ ഇ. ആർ നടേശൻ, പിടിഎ പ്രസിഡൻ്റ് കവിത സുമേഷ്, എസ് എം സി മെമ്പർ കെ. ലക്ഷ്മണൻ, എം.മഹിമ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.