Tue Jun 17, 2025 7:28 PM 1ST
Location
Sign In
18 Jan 2025 15:29 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി ശാന്തിനഗറിൽ കൂരിയിൽ അമ്പലത്തിന് സമീപം ട്രാൻസ്ഫോർമറിൽ നിന്ന് പൊട്ടിത്തെറി സംഭവിച്ച് പറമ്പിൽ തീ പടർന്നു. നാട്ടുകാരുടെ സന്ദർഭോചിതമായ ഇടപെടൽ കാരണം തീ ആളിപടർന്നില്ല. തീ ശ്രദ്ധയിൽ പ്പെട്ട ഉടൻ തന്നെ പരിസരവാസികൾ തീ അണച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ട്രാൻസ്ഫോർമർ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തി. സമീപത്തെ മോട്ടോർ ഷെഡിൻ്റെ സമീപം വരെ തീ ആളിപടർന്നിരുന്നു.
കുപ്പാച്ചൻ സഫ് വാൻ, കുപ്പാച്ചൻ റഷീദ് എന്നിവരുടെ കൈവശമുള്ള 15 സെൻ്റ് ഭൂമിയിലാണ് തീ പടർന്നത്. ഇരുപ്പതോളം തെങ്ങ് തൈ, കവുങ്ങ്, വാഴ എന്നിവയും മോട്ടോർ ഷെഡും തീ പിടിത്തതിൽ നശിച്ചു. സമീപ വാസിയും, സി പി ഐ എം പരപ്പനങ്ങാടി ലോക്കൽ കമ്മറ്റി അഗവുമായ ചമ്മംഞ്ചേരി വേണുഗോപാൽ, ചമ്മംഞ്ചേരി മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. നാശനഷ്ട്ടങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Follow us on :
Tags:
More in Related News
Please select your location.