Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2025 18:28 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിൽ ഇന്നലെ രാത്രി വീശിയ ശക്തമായ കാറ്റിൽ നഗരസഭയിലെ ന്യൂകെട്ട്, കൊട്ടന്തല, ചിറമംഗലം തിരിച്ചലങ്ങാടി, അയോധ്യ നഗർ, കെട്ടുങ്ങൽ എന്നീ പ്രദേശങ്ങളിലെ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും
നാശനഷ്ടം ഉണ്ടായി. ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായ തിരിച്ചിലങ്ങാടി പ്രദേശത്ത് മാത്രം ഏകദേശം 25 വീടുകളും ഒരു ഓഡിറ്റോറിയത്തിന്റെ ഹാളും പൂർണ്ണമായും തകർന്നിട്ടുണ്ട്.
കൊട്ടന്തല സ്‌കൂളിന്റെ ഓടുകൾ പാറി
പോവുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മുറിഞ്ഞ് വീണ മരങ്ങൾ നഗരസഭ ശുചീകരണ തൊഴിലാളികൾ, പരപ്പനങ്ങാടി ട്രോമോകെയർ വളണ്ടിയർമാരും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ
മുറിച്ച് മാറ്റി.
സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ നിസാർ അഹമ്മദ്, കൗൺസിലർമാരായ ഹസ്സൻകോയ, അസീസ് കൂളത്ത്, കാസ്മിക്കോയ, ജാഫറലി എന്നിവരും
തിരൂരങ്ങാടി തഹസിൽദാർ (LR ) ബിനേഷ്, ഡെപ്യുട്ടി തഹസിൽദാർ സുലൈമാൻ, വില്ലേജ് ഓഫീസർമാരായ ബിനേഷ്, ഉഷ, കൃഷി അസിസ്റ്റന്റ് ഓഫീസർ ഷമീർ എന്നിവർ പ്രദേശങ്ങൾ സന്ദർശനം നടത്തുമ്പോൾ കൂടെ ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.