Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവ നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ (ജനുവരി 27) ന് തുടക്കം.

26 Jan 2025 20:23 IST

santhosh sharma.v

Share News :

വെള്ളൂർ : പെരുവ ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവം ജനുവരി 27ന് ആരംഭിച്ച് 29 ന് സമാപിക്കും. 27 ന് രാവിലെ 6.30-ന് വിശേഷാൽ ഗണപതിഹോമം, 7-ന്  മനയ്ക്കപ്പടി ശ്രീഭഗവതി ധർമ്മശാസ്താ നാരായണീയ സമിതിയുടെ നാരായണീയം, വൈകിട്ട് 6.30-ന്  ദീപാരാധന, 6.45 -ന് നരസിംഹസ്വാമി ക്ഷേത്ര തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിര, 7.15-ന് ശ്രീശിവശക്തി പൂവക്കാട്ടേൽ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, 8 ന് തിരുവനന്തപുരം പാർത്ഥസാരഥിയുടെ ശ്രീകൃഷ്ണ കുചേല ബാലെ. 28 ന് രാവിലെ 6.30-ന് തമ്പി കാരിക്കോടിൻ്റെ പുരാണപാരായണം, 7 -ന് ശ്രീനരസിംഹസ്വാമി ക്ഷേത്ര നാരായണീയ സമിതിയുടെ നാരായണീയം, വൈകിട്ട് 6.30-ന് ദീപാരാധന, 6.45-ന് ദേവിവിലാസം എൻഎസ്എസ് വനിതാ സമാജം കാരിക്കോട് വടക്കേക്കര  അവതരിപ്പിക്കുന്ന തിരുവാതിര, 7.15-ന് കുന്നപ്പിള്ളികാവിലമ്മ നാട്ടരങ്ങ് മടത്താട്ട് അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, 8-ന് കൊച്ചിൻ കലാസ് അവതരിപ്പിക്കുന്ന പടപ്പുറപ്പാട് നാടൻപാട്ട്. 29 ന് രാവിലെ 6.15-ന് ചെല്ലപ്പൻ ഗോപനിലയത്തിന്റെ പുരാണപാരായണം, 7- ന് നാരായണീയം, 7.20 ന് നരസിംഹ ഭജൻസ് അവതരിപ്പിക്കുന്ന നാമസങ്കീർത്തനം, 8.30-ന് കലശാഭിഷേകം, 9-ന് ശ്രീബലി, 11-ന് അഭിലാഷ് പെരുവയുടെ ഓട്ടംതുള്ളൽ, 11.30-ന് കളഭാഭിഷേകം, 12.30 -ന് ശ്രീഭൂതബലി, പ്രസാദഊട്ട്, വൈകിട്ട് 5- ന് പെരുന്തട്ട് ശ്രീ മഹാദേവ നാരായണ സമിതിയുടെ നാരായണീയം, 6.30-ന് ശ്രീദുർഗ്ഗ ഭക്തജനസമിതി പടിഞ്ഞാറേക്കര വൈക്കം അവതരിപ്പിക്കുന്ന നാമജപലഹരി, 7-ന് പെരുവ കവലയിൽ നിന്നും ക്ഷേത്രത്തിലേക്ക് എതിരേൽപ്പ്, 9-ന് ദീപാരാധന, 9.30-ന് വിളക്ക്, തുടർന്ന്  പ്രദീപ് പൂലാനി അവതരിപ്പിക്കുന്ന മധുരം മലയാളം മിമിക്രി ഷോ എന്നിവ നടക്കും.

Follow us on :

More in Related News