Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യന്‍ ദന്തല്‍ അസോസിയേഷൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും, സ്നേഹസ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.

21 Jan 2025 21:48 IST

santhosh sharma.v

Share News :

വൈക്കം:ഇന്ത്യന്‍ ദന്തല്‍ അസോസിയേഷൻ തൃപ്പൂണിത്തറ ശാഖയുടെ 2025 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു.വൈക്കം ഹെറിറ്റേജ് പ്ലാസ ഓഡിറ്റോറിത്തില്‍ നടന്ന ചടങ്ങ് കേരള ദന്തല്‍ കൗണ്‍സില്‍ പ്രസിഡൻ്റ് ഡോ. സന്തോഷ് തോമസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ദന്തല്‍ അസോസിയേഷൻ കേരള മുന്‍ പ്രസിഡൻ്റ് ഡോ. ടെറി തോമസ് എടതോട്ടി, വൈസ് പ്രസിഡൻ്റ് ഡോ ദീപക്‌ കളരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സൗജന്യ ദന്തല്‍ ക്ലിനിക്ക് പ്രോജക്ട് ഉത്ഘാടനം വൈക്കം നഗരസഭ ചെയർ പേര്‍സന്‍ പ്രീത രാജേഷ് നിര്‍വ്വഹിച്ചു. വാഹനാപകടത്തെ തുടര്‍ന്ന്‌ കിടപ്പിലായ ഐ. ടി. ഐ വിദ്യാര്‍ഥി തലയാഴം മനക്കതറ ശിവപ്രസാദിന്റെ ചികില്‍സയ്ക്കു വേണ്ടി നടപ്പിലാക്കുന്ന സ്നേഹസ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് നിർവ്വഹിച്ചു. പുതിയ ഭാരവാഹികളായി

ഡോ. അനൂപ് കുമാര്‍ രവീന്ദ്രനാഥ് (പ്രസിഡൻ്റ്), 

ഡോ. മാത്യൂസ് ബേബി (സെക്രട്ടറി), ഡോ. ടിസ പാലയ്ക്കല്‍ (ട്രഷറര്‍) എന്നിവരുടെ സ്ഥാനാരോഹണവും നടന്നു.

Follow us on :

More in Related News