Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് മാത്താനം ദേവീക്ഷേത്രത്തിലെ പൊങ്കാല സമർപ്പണം ഭക്തി സാന്ദ്രമായി.

22 Feb 2025 15:29 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വൃത ശുദ്ധിയോടും പൂർണ്ണമനസ്സോടെയും മഹിളകൾ ദേവീ മന്ത്രങ്ങൾ ഉരുവിട്ട് നടത്തിയ പൊങ്കാല സമർപ്പണം ഭക്തി സാന്ദ്രമായി. സർവ്വാഭീഷ്ട വരദായനിയും കരുണാമൂർത്തിയും ആശ്രിതവത്സലയുമായ കോട്ടയം ജില്ലയിലെ ഏക സ്വയംഭൂ ദുർഗ്ഗാക്ഷേത്രമായ തലയോലപ്പറമ്പ് ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിലെ തിരുസന്നിധിയിൽ നടന്ന പൊങ്കാലയിൽ വിവിധ ജില്ലകളിൽ നിന്നും എത്തിയ നൂറ് കണക്കിന് ഭക്തർ മാത്താനത്തമ്മയ്ക്ക് പൊങ്കാല നിവേദ്യം അർപ്പിച്ചു. മൺകലങ്ങളിൽ പൊങ്കാലപ്പായസം നിറഞ്ഞു തൂകിയപ്പോൾ ദേവീ മന്ത്രങ്ങളാൽ അന്തരീക്ഷം മുഖരിതമായി. രാവിലെ ഭണ്ഡാര അടുപ്പിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുമരകം എം.എൻ. ഗോപാലൻ തന്ത്രികൾ അഗ്നി പകർന്നു. ക്ഷേത്രം മേൽശാന്തി ഹരീഷ് ഹരിഹരൻ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് ഭണ്ഡാര അടുപ്പിൽ നിന്ന് പൊങ്കാല അടുപ്പിലേക്ക് ദേവീഭക്ത സതിയമ്മ ആലുങ്കൽ അഗ്നി പകർന്നു. ദേവസ്വം പ്രസിഡൻ്റ് കണ്ണൻ കൂരാപ്പള്ളി, വൈസ് പ്രസിഡൻ്റ് അജയകുമാർ പാലശേരി, സെക്രട്ടറി ഷിനോജ് കരിമാന്താറ്റ്, ട്രഷറർ രജിമോൻ എരിത്തിക്കുഴി, മഹിളാ സമാജം പ്രസിഡൻ്റ് ലീലാ രമണൻ, സെക്രട്ടറി രതി ബാബു, ദേവസ്വം, മഹിളാ സമാജം ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തുടർന്ന് പൊങ്കാല നിവേദ്യം, പൊങ്കാല സദ്യ എന്നിവയും നടന്നു. ഞായറാഴ്ച ആറാട്ടോടെ ക്ഷേത്രത്തിലെ ഉത്സവം സമാപിക്കും.


Follow us on :

More in Related News