Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jan 2025 14:08 IST
Share News :
വൈക്കം: പെട്ടികടയുടെ വൈദ്യുതി കണക്ഷൻ വിഛേദിക്കുകയും പൊളിച്ച് നീക്കണമെന്ന് നഗരസഭ സെക്രട്ടറി നോട്ടീസ് നൽകിയതിനും പിന്നാലെ കഴിഞ്ഞ ദിവസം ജീവനൊടുക്കിയ കടയുടമയുടെ മൃതദേഹവുമായി നഗരസഭയ്ക്ക് മുന്നിൽ പ്രതിക്ഷേധിച്ചു. ധീവരസഭയുടെ നേതൃത്വത്തിലാണ് മരണത്തിൽ പ്രതിക്ഷേധിച്ചും സംഭവത്തിൽ സമഗ്ര അന്വോഷണം നടത്തണമെന്നും ആവശ്യം ഉന്നയിച്ച് മൃതദേഹം നഗരസഭയ്ക്ക് മുന്നിൽ എത്തിച്ച് പ്രതിക്ഷേധിച്ചത്. ധീവരസഭ ജില്ലാ പ്രസിഡൻ്റ് ശിവദാസ് നാരായണൻ, ശാഖാ സെക്രട്ടറി എം.കെ മോഹനൻ, പ്രസിഡൻ്റ് ബാഹുലേയൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
ബോട്ട് ജെട്ടിക്ക് സമീപം പെട്ടിക്കട നടത്തുന്ന തത്തിങ്കൽ ഭാഗത്ത് പുത്തൻതറയിൽ പി.പി അശോകൻ (62) 19 ന് രാവിലെയാണ് ജീവനൊടുക്കിയത്. നഗരസഭയുടെ താത്ക്കാലിക ലൈസൻസിൽ പ്രവർത്തിച്ചിരുന്ന പെട്ടിക്കട കഴിഞ്ഞ ദിവസം വീതി കൂട്ടി പണിതതുമായി ബന്ധപ്പെട്ട് പരാതിയിൽ പോളിച്ച് നീക്കണമെന്ന് കാണിച്ച് നഗരസഭ സെക്രട്ടറി നോട്ടീസ് നൽകുകയും കടയിലേക്കുള്ള വൈദ്യുതി കണക്ഷൻ വിഛേദിക്കുകയും ചെയ്തതിനെ തുടർന്ന്
അശോകൻ കട തുറക്കാതെ
മനോവിഷത്തിലായിരുന്നുവെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമായതെന്നും ആരോപണം ഉയർന്നിരന്നു. ചൊവ്വാഴ്ച രാവിലെ വൈക്കം താലൂക്ക് ആശുപത്രിയിൽ നിന്നും മൃതദേഹം നഗരസഭയ്ക്ക് മുന്നിൽ കൊണ്ട് വച്ച് നടത്തിയ പ്രതിക്ഷേധ സമരത്തിൽ സ്ത്രീകൾ ഉൾപ്പടെ നിരവധി പ്രവർത്തകർ പങ്കെടുത്തു. വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫിൻ്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം നഗരസഭയ്ക്ക് മുന്നിൽ നിലയുറപ്പിച്ചിരുന്നു. തുടർന്ന് പ്രതിക്ഷേധക്കാരുമായി സംസാരിച്ച് അന്വോഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയതോടെയാണ് പ്രതിക്ഷേധക്കാർ മൃതദേഹവുമായി പോയത്. അശോകൻ്റെ സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ നടക്കും.
Follow us on :
Tags:
More in Related News
Please select your location.