Sat Jul 26, 2025 2:31 AM 1ST

Location  

Sign In

ജീവകാരുണ്യ രംഗത്ത് എം.എസ്.എസ് നടത്തുന്ന പ്രവർത്തനങ്ങൾ നിസ്തൂലവും,മാത്രകാപരവുമാണെന്ന്...

02 Sep 2024 19:11 IST

MUKUNDAN

Share News :

ചാവക്കാട്:ജീവകാരുണ്യ രംഗത്ത് എം.എസ്.എസ് നടത്തുന്ന പ്രവർത്തനങ്ങൾ നിസ്തൂലവും,മാത്രകാപരവുമാണെന്ന് കേരളാ ബാർ കൗൺസിൽ ചെയർമാൻ അഡ്വ.ടി.എസ്.അജിത്ത് അഭിപ്രായപ്പെട്ടു.സാമൂഹ്യ രംഗത്ത്

കക്ഷി രാഷ്ട്രിയ ജാതിമത ചിന്തകൾക്കതീതമായ നല്ല പ്രവർത്തനങ്ങളാണ് കേരളത്തിലുടനീളം എം.എസ്.എസ് കാഴ്ച്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ചാവക്കാട് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച നിർധന രോഗികൾക്കുള്ള മരുന്ന്,പെൻഷൻ വിതരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്.നിസാമുദ്ദീൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.മുബാറക്ക് ഇംബാറക്ക്,എം.പി.ബഷീർ,അനീഷ് പാലയൂർ,എ.വി.മുഹമ്മദ് അഷ്റഫ്,ഹാരീസ് കെ.മുഹമ്മദ്,ഹക്കീം ഇംബാറക്ക്,ഷംസുദ്ദീൻ ഷിംന,കെ.അബ്ദുൽ ജലീൽ,സാധിഖ് പാലയൂർ,ആർ.എം.കബീർ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News