Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2025 12:53 IST
Share News :
ചാവക്കാട്:ചരിത്ര പ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ കർക്കിടക വാവുബലിക്ക് എത്തിയത് ആയിരങ്ങൾ.പുലർച്ചെ 3.30 മണി മുതൽ 8 മണി വരെ നടന്ന ബലിതർപ്പണത്തിന് ക്ഷേത്രം മേൽശാന്തി എം.കെ.ശിവാനന്ദൻറെ മുഖ്യകാർമ്മികത്വം വഹിച്ചു.പിതൃബലിക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു.ക്ഷേത്ര ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനായി സൗകര്യമൊരുക്കിയും,ഒരേ സമയം ആയിരത്തിലധികം പേർക്ക് ബലികർമ്മങ്ങൾ നടത്താവുന്ന വിശാലമായ പന്തലാണ് ക്ഷേത്രാങ്കണത്തിലുള്ള ശ്രീശിവശക്തി ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിണ്ടായിരുന്നത്.സ്ത്രീകൾക്കും,പുരുഷമാർക്കും വെവ്വേറായി ആധുനിക സജ്ജീകരണത്തിൽ സൗകര്യങ്ങൾ ഏർപ്പാടാക്കിയും,വളന്റിയേഴ്‌സ് പ്രവർത്തനവും ഉണ്ടായിരുന്നു.ബലിതർപ്പണത്തിനെത്തിയ മുഴുവൻ ഭക്തജനങ്ങൾക്കും സൗജന്യമായി ചുക്കുകാപ്പി വിതരണം ഉണ്ടായിരുന്നു.ശ്രീവിശ്വനാഥ ക്ഷേത്ര സമുദായ ദീപികാ യോഗം ഭാരവാഹികളായ പ്രസിഡന്റ് കുറ്റിയിൽ പ്രധാൻ,സെക്രട്ടറി കെ.ആർ.രമേഷ്,ട്രഷറർ എ.എ.ജയകുമാർ,വൈസ് പ്രസിഡന്റ്മാരായ എൻ.ജി.പ്രവീൺകുമാർ,വാക്കയിൽ മുരളീധരൻ,ജോയിന്റ് സെക്രട്ടറിമാരായ കെ.കെ.സതീന്ദ്രൻ,കെ.എസ്.അനിൽകുമാർ,ആറ്റൂർ രാജൻ,എൻ.കെ.രാജൻ,കെ.എ.ബിജു,എം.എസ്.ജയപ്രകാശ്,കെ.സി.സുരേന്ദ്രൻ,പി.വി.മോഹനൻ,പി.എസ്.മോഹനൻ,പി.വി.ഷണ്മുഖൻ,പി.വി.പ്രേമൻ,യു.ആർ.സുരേഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.