Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രീശിവലിംഗദാസ സ്വാമികളുടെ 158-മത് ജയന്തി ആഘോഷം വെള്ളിയാഴ്ച്ച

24 Jul 2025 12:10 IST

MUKUNDAN

Share News :

ചാവക്കാട്:ശ്രീനാരായണ ഗുരുദേവ പാദസ്പർശത്താൽ പവിത്രമായ ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ ഗുരുദേവൻറെ പ്രഥമ സന്യാസി ശിഷ്യനായ സദ് ഗുരു ശ്രീശിവലിംഗദാസ സ്വാമികളുടെ 158-മത് ജയന്തി ദിനാഘോഷവും,ക്ഷേത്രത്തിൽ ഒരു ആനയുമായി നടത്തുന്ന പ്രത്യക്ഷ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും,ആനയൂട്ടും വെള്ളിയാഴ്ച്ച നടക്കും.രാവിലെ സമാധി മന്ദിരത്തിൽ ശാന്തിഹവനം,നാമ സങ്കീർത്തനം,വിശേഷാൽ ഗുരുപൂജ,ഭജന,പൂമൂടൽ തുടങ്ങിയവ ക്ഷേത്രം തന്ത്രി നാരായണൻകുട്ടി ശാന്തിയുടെയും,ക്ഷേത്രം മേൽശാന്തി എം.കെ.ശിവാനന്ദൻ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടക്കും.കാലത്ത് 10.30-ന് ക്ഷേത്രാങ്കണത്തിലുള്ള ശ്രീശിവശക്തി ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്‌കാരിക സദസ്സിൽ ശിവഗിരി മാസിക മാനേജർ സ്വാമി സുരേശ്വരാനന്ദ ആധ്യാത്മിക പ്രഭാഷണം നടത്തും.എസ്എസ്എൽസി,പ്ലസ് ടൂ തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും,ക്ഷേത്രത്തിന് വേണ്ടി സ്‌തുത്യർഹ സേവനം ചെയ്ത മഹത് വ്യക്തികളെ ആദരിക്കുകയും,തുടർന്ന് പ്രസാദ ഊട്ടും ഉണ്ടാകുമെന്നും ശ്രീവിശ്വനാഥ ക്ഷേത്ര സമുദായ ദീപികാ യോഗം ഭാരവാഹികളായ പ്രസിഡന്റ് കുറ്റിയിൽ പ്രധാൻ,സെക്രട്ടറി കെ.ആർ.രമേഷ്,ട്രഷറർ എ.എ.ജയകുമാർ,വൈസ് പ്രസിഡന്റ്മാരായ എൻ.ജി.പ്രവീൺകുമാർ,വാക്കയിൽ മുരളീധരൻ,ജോയിന്റ് സെക്രട്ടറിമാരായ കെ.കെ.സതീന്ദ്രൻ,കെ.എസ്.അനിൽകുമാർ എന്നിവർ അറിയിച്ചു.   


Follow us on :

More in Related News