Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jan 2025 15:29 IST
Share News :
വൈക്കം: ഇന്ത്യയുടെ 76- മത് റിപ്പബ്ലിക്ക് ദിനാഘോഷം വൈക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു. രാവിലെ നഗരസഭയ്ക്ക് മുന്നിൽ ദേശീയ പതാക ഉയർത്തി.തുടർന്ന് നഗരത്തിലെ ഏഴ് സ്കൂളുകളിൽ നിന്നുള്ള എൻ.സി സി, സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ അടക്കം അണിനിരന്ന് ടൗണിൽ നടത്തിയ ഘോഷയാത്ര വർണ്ണാഭമായി. ദേശഭക്തി വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങൾ, വിവിധ കലാരൂപങ്ങൾ, വാദ്യമേളങ്ങൾ എന്നിവ ഘോഷയാത്രക്ക് മിഴിവേകി. തുടർന്ന് നഗരസഭ വൈസ് ചെയർമാൻ പി.ടി സുബാഷിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. വിദ്യഭ്യാസ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലേഖാ ശ്രീകുമാർ, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷന്മാരായ സിന്ധു സജീവൻ, എസ്. ഹരിദാസൻനായർ ബിന്ദു ഷാജി, കൗൺസിലർമാരായ അശോകൻ വെള്ളവേലി, ഗിരിജാകുമാരി, രേണുക രതീഷ്, രാധികാ ശ്യാം, ലേഖ അശോകൻ, എബ്രഹാം പഴയകടവൻ തുടങ്ങിയവർ പ്രസംഗിച്ചു.
മത്സര രീതിയിൽ ഘോഷയാത്രയിൽ പങ്കെടുത്ത സ്കൂളുകൾക്ക് ചടങ്ങിൽ ട്രോഫികൾ വിതരണം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.