Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2025 23:58 IST
Share News :
തലയോലപറമ്പ്: ബ്രഹ്മപുരം മാത്താനം ദേവി ക്ഷേത്രത്തിൽ തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുമരകം എം.എൻ. ഗോപാലൻ തന്ത്രികളുടേയും മേൽശാന്തി ഹരീഷ് ഹരിഹരൻ്റേയും മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങ് നടന്നത്. വൈകിട്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊടിക്കുറ, കൊടിക്കയർ സമർപ്പണത്തിനും ദീപാരാധനയ്ക്കും ശേഷമാണ് തൃക്കൊടിയേറ്റ് നടന്നത്.
ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് കണ്ണൻ കൂരാപ്പള്ളി, വൈസ് പ്രസിഡൻ്റ് അജയകുമാർ പാലശേരി, സെക്രട്ടറി ഷിനോജ്കരി മാന്താറ്റ് , ട്രഷറർ രജിമോൻ എരിത്തിക്കുഴി, മഹിളാ സമാജം പ്രസിഡൻ്റ് ലീലാ രമണൻ, സെക്രട്ടറി രതി ബാബു, കമ്മറ്റി അംഗങ്ങളായ കെ.ആർ രാജേഷ്, ഷൈൻ, കെ.എസ് പുഷ്പരാജൻ, ടി.കെ ഷാൻ, രാഹുൽ പൊക്കനേഴം, എ.പി പ്രസാദ്, കെ.കെ ഷിബു രാജ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തുടർന്ന് കലാമണ്ഡത്തിലെ ദീപ പ്രകാശനം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ നിർവ്വഹിച്ചു.
ചൊവ്വാഴ്ച ഉച്ച യ്ക്ക് 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 5ന് കോലത്താർ 6ന് മാക്കോക്കുഴി എന്നിവിടങ്ങളിൽ നിന്നും താലപ്പൊലി. 7ന് തിരുവാതിര, 8ന് നവീന കൈകൊട്ടിക്കളി, 9 ന് ഫ്യൂഷൻ ഡാൻസ് എന്നിവ നടക്കും. 19ന് വൈകിട്ട് 6 ന് മണക്കുന്നം എസ് എൻ ഡി പി വനിതാ സംഘത്തിൻ്റെ താലപ്പൊലി, 6.30ന് പുഷ്പാഭിഷേകം, 7ന് നാടൻപാട്ട്. 20ന് വൈകിട്ട് 5.30ന് കുറുന്തറയിൽ നിന്നും മാത്താനത്തമ്മ കുംഭകുട സമതിയുടെ കുംഭകുടം.7ന് തിരുവാതിര, 7.30ന് നൃത്ത സന്ധ്യ, ഭരതനാട്യം, 8ന് ഫ്യൂഷൻ തിരുവാതിര. 21ന് രാവിലെ 11ന് ഉത്സവബലി ദർശനം, 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് ഫ്യൂഷൻ കൈകൊട്ടിക്കളി, 7.30ന് തിരുവാതിര, 8 ന് നൃത്തനൃത്യങ്ങൾ, 8.30 ന് ദേശതാലപ്പൊലി, തുടർന്ന് ഭരതനാട്യം, കൈകൊട്ടികളി, 9.30 ന് വലിയഗുരുതി. 22ന് രാവിലെ 8.30ന് പൊങ്കാല, 11.30 ന് പൊങ്കാല നിവേദ്യം 12ന് ശ്രീഭൂത ബലി, തുടർന്ന് പൊങ്കാല സദ്യ. വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7ന് ഗാനമേള, 10 ന് വലിയവിളക്ക്, പളളിവേട്ട. ആറാട്ട് ദിവസമായ 23ന് രാവിലെ 9ന് പൂരമിടി, ഉച്ചയ്ക്ക് 12.30ന് ആറാട്ട് സദ്യ, വൈകിട്ട് 5ന് പാലാം കടവിലേക്ക് ആറാട്ട് പുറപ്പാട്, 6.30ന് ആറാട്ട്, 9ന് ആറാട്ട് എതിരേൽപ്, 10ന് വലിയ കാണിക്ക എന്നിവയോടെ ഉത്സവം സമാപിക്കും.
Follow us on :
Tags:
More in Related News
Please select your location.