Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് പള്ളിയിൽ തിരുനാളിന് കൊടിയേറി; 27 ന് സമാപിക്കും.

23 Jan 2025 20:43 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : നിത്യസഹായ മാതാവിന്റെ തീർത്ഥാടനകേന്ദ്രമായ തലയോലപ്പറമ്പ് സെന്റ്ജോർജ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാളിന് കൊടിയേറി. കൊടിയേറ്റ് ദിനമായ വ്യാഴാഴ്ച വൈകിട്ട് പ്രസുദേന്തി വാഴ്ച,തുടർന്ന്‌ വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞു എന്നിവ നടന്നു. റവ. ഫാ. വർഗീസ് ചെരപ്പറമ്പിൽ കാർമികത്വം വഹിച്ചു. തുടർന്ന് ഇടവകയിലെ മുതിർന്ന വൈദികനായ റവ. ഫാ. ജേക്കബ് ചേരിക്കത്തടം, ഇടവക വികാരി റവ. ഡോ. ബെന്നി ജോൺ മാരാം പറമ്പിൽ എന്നിവർ തിരുനാൾ കൊടിയേറ്റ് കർമം നിർവഹിച്ചു. തുടർന്ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസ് അവതരിപ്പിച്ച ഗാനമേളയും നടന്നു. അസിസ്റ്റന്റ് വികാരി റവ. ഫാ. ഫ്രെഡ്‌ഡി കോട്ടൂർ, ജനറൽ കൺവീനർ സിബി വടക്കേ മയ്യോട്ടിൽ, ട്രസ്റ്റി മാരായ കുര്യാക്കോസ് മഠത്തികുന്നേൽ,ബേബി ജോസഫ് പുത്തൻപറമ്പിൽ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ജെറിൻ പാറയിൽ, കേന്ദ്രസമിതി വൈസ് ചെയർമാൻ ജോൺസൺ കൊച്ചു പറമ്പിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആരാധനാ ദിനമായ വെള്ളിയാഴ്ച വൈകിട്ട് 4ന് പൊതു ആരാധന 5ന് ദിവ്യ കാരുണ്യ പ്രദക്ഷിണംകാർമികൻ റവ. ഡോ. ബർക്കുമാൻസ് കോടക്കൽ, ദിവ്യ കാരുണ്യ സന്ദേശം റവ. ഡോ.ആന്റണി നരികുളം. തുടർന്ന് വിശുദ്ധ ഗീവർഗീസിന്റെ തിരുസ്വരൂപഘോഷ യാത്ര ടൗൺ കപ്പേളയിലേക്ക്, കലാവിരുന്ന്. വേസ്പര ദിനമായ 25 ന് രാവിലെ 7.30 ന് രൂപം എഴുന്നെള്ളിച്ചുവയ്ക്കൽ തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നെള്ളിക്കൽ.9ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞു,കാർമികൻ റവ. ഫാ. ജോൺ പോൾ പുലിക്കോട്ടിൽ. വൈകിട്ട് 5ന് ആഘോഷമായ തിരുനാൾ കുർബാന വേസ്പര റവ. ഫാ. ജെറിൻ പാലത്തിങ്കൽ കാർമികത്വം വഹിക്കും. പ്രസംഗം റവ. ഡോ . വിൻസെന്റ് കുണ്ടുകുളം. തുടർന്ന് ആഘോഷമായ പട്ടണപ്രദക്ഷിണം. പരിശുദ്ധ കുർബാനയുടെ ആശിർവാദം, വാദ്യമേളങ്ങളുടെ സ്റ്റേജ് ഷോ. തിരുനാൾ ദിനമായ 26ന് രാവിലെ 5.30ന് വിശുദ്ധ കുർബാന കാർമികൻ അസിസ്റ്റന്റ് വികാരി റവ. ഫാ. ഫ്രെഡ്‌ഡി കോട്ടൂർ, 7ന് വിശുദ്ധ കുർബാന ഇടവക വികാരി റവ. ഫാ. ബെന്നി ജോൺ മാരാംപറമ്പിൽ കാർമികത്വം വഹിക്കും. 8.30ന് വിശുദ്ധ കുർബാന കാർമികൻ റവ. ഫാ. ജോഷി വാസു പുരത്തുകാരൻ വൈകിട്ട് 5ന് ആഘോഷമായ തിരുനാൾ കുർബാന റവ. ഫാ. വിപിൻ കുരിശുതറ കാർമികത്വം വഹിക്കും. തിരുനാൾ സന്ദേശം റവ. ഫാ.സുരേഷ് മല് പ്പാൻ തുടർന്ന് രാജകീയ പട്ടണ പ്രദക്ഷിണം.പരിശുദ്ധ കുർബാനയുടെ ആശിർവാദം, വാദ്യമേ ളങ്ങളുടെ സ്റ്റേജ്ഷോ. തിരുനാൾ സമാപന ദിവസമായ 27ന് രാവിലെ 5.30ന് വിശുദ്ധ കുർബാന.6.30ന് മരിച്ചവർക്ക് വേണ്ടിയുള്ള റാസ കുർബാന, സിമിത്തേരി സന്ദർശനം.കൊടിയിറക്കം. തിരു സ്വരൂപങ്ങൾ തിരികെ എഴുന്നള്ളിക്കൽ എന്നിവ നടക്കും.



Follow us on :

More in Related News