Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതുക്കാട് ജംഗ്ഷനിൽ ഫ്ലൈഓവർ നിർമ്മാണതിന് ടെൻഡർ നടപടികളായി: കെ.കെ രാമചന്ദ്രൻ എം.എൽ.എ

25 Feb 2025 20:20 IST

Kodakareeyam Reporter

Share News :

.


തൃശ്ശൂർ ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ദേശീയപാത 544 മണ്ണുത്തി- ഇടപ്പള്ളി മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകനയോഗത്തിൽ ദേശീയപാത അധികൃതർ പുതുക്കാട് ഫ്ലൈഓവറിന്റെ ടെൻഡർ നടപടികൾ സ്വീകരിച്ചു വരുന്നതായി അറിയിച്ചു. ആമ്പല്ലൂർ അടിപ്പാതയുടെയും സർവീസ് റോഡുകളുടെയും നിർമ്മാണം ഉടൻ പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ എം.എൽ.എ നിർദേശിച്ചു. സർവീസ് റോഡുകളുടെ നിർമ്മാണത്തിൽ വലിയ കാലതാമസം ഉണ്ടായതായും, ഇത് വലിയ ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ടെന്നും യോഗം വിലയിരുത്തി. സർവീസ് റോഡുകളുടെയും ഡ്രൈനേജ്,കൽവർട്ട് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെയും നിർമ്മാണം ഉടൻ പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും,കൊളത്തൂർ - ഉളുമ്പത്കുന്ന് ഭാഗത്ത്‌ സർവീസ് റോഡ് നിർമ്മാണം അടിയന്തിരമായി നടത്തുമെന്നും ദേശീയപാത ഉദ്യോഗസ്ഥർ ഉറപ്പുനൽകി. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ആമ്പല്ലൂർ ജംഗ്ഷനിലെ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ, അവരുമായി ചർച്ച ചെയ്തു പരിഹരിക്കണമെന്നും, വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുമുള്ള സൗകര്യം ഒരുക്കണമെന്നും എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ,പോലീസ് - മോട്ടോർ വാഹന - റവന്യൂ - തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർ , ബന്ധപ്പെട്ട ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News