Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറാം

25 Nov 2024 19:09 IST

PEERMADE NEWS

Share News :


പീരുമേട് :  താലൂക്കിലെ 

റേഷൻ കാർഡ് ഉടമകൾക്ക് മുൻഗണനാവിഭാഗത്തിലേയ്ക്കുള്ള മാറാനായി സമയക്രമം നിശ്ചയിച്ചു.

മുൻഗണനേതര റേഷൻ കാർഡുകളിലെ അർഹരായവരിൽ നിന്നും ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം 2024 നവംബർ 25 മുതൽ 2024 ഡിസംബർ 10 വരെ ആയിരിക്കുമെന്നു പീരുമേട് താലൂക്ക് സപ്ളെ ആഫീസർ അറിയിച്ചു. ഇതോടൊപ്പം

ബി.പി .എൽ സർട്ടിഫിക്കറ്റ് (ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും)

.ജാതി സർട്ടിഫിക്കറ്റ്(പട്ടികജാതി) വില്ലേജ് ഓഫീസർ/തഹസിൽദാരിൽ നിന്നുമുള്ള സർട്ടിഫിക്കറ്റ്.

 സർക്കാരിന്റെ ഏതെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഭവന പദ്ധതിയിൽആയത് തെളിയിക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്തിൽ നിന്നുമുള്ള സർട്ടിഫിക്കറ്റ്.ഗുരുതരരോഗം തെളിയിക്കുന്നതിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്വീട്/സ്ഥലം ഇല്ലായെങ്കിൽ ആയത് തെളിയിക്കുന്നതിനുളള പഞ്ചായത്ത് സെക്രട്ടറി/വില്ലേജ് ആഫീസർ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണമെന്ന്

താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു.


Follow us on :

More in Related News