Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Mar 2025 12:46 IST
Share News :
തിരുവനന്തപുരം: പോക്സോ കേസിൽ കൂട്ടിക്കൽ ജയചന്ദ്രന്റെ ഇടക്കാല സംരക്ഷണം തുടരും. ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ സുപ്രീം കോടതി ഉത്തരവ് മാർച്ച് 24 വരെ നീട്ടുകയായിരുന്നു. 2024 ജൂണിലാണ് നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കൂട്ടിക്കൽ ജയചന്ദ്രനെതിരെ കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്ന കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കേസെടുത്തതോടെ മുൻകൂർജാമ്യം തേടി ജയചന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ജാമ്യഹർജി തള്ളുകയായിരുന്നു. കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഇതിനുപിന്നാലെ നടനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തുടർന്നാണ് ജയചന്ദ്രൻ സുപ്രീം കോടതിയെ സമീപിച്ചത്.
Follow us on :
Tags:
More in Related News
Please select your location.