Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Sep 2026 20:44 IST
Share News :
തലയോലപ്പറമ്പ്: പേവിഷബാധ സംശയിക്കുന്ന തെരുവ് നായയുടെ കടിയേറ്റ് 4 പേർക്ക് പരിക്ക്. തലയോലപ്പറമ്പ് ബസ്റ്റാൻ്റിന് സമീപം ബുധനാഴ്ച രാവിലെ 8 മണിയോടെയാണ് തെരുവ് നായയുടെ ആക്രമണം. ഇതര സംസ്ഥാനക്കാരനായ കെട്ടിട നിർമ്മാണ തൊഴിലാളി നസറുദ്ദിനാണ് കടിയേറ്റത്. തുടർന്ന് ഇതെ തെരുവ് നായ രാവിലെ 9.30 ഓടെ തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്കൂളിന് മുൻവശത്തുള്ള റോഡിൽ വച്ച് കോളേജ് വിദ്യാർഥിനിയെ ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ വസ്ത്രം കീറിയെങ്കിലും സമീപത്തെ വ്യാപാര സ്ഥാപനത്തിലേക്ക് ഉടൻ ഓടിക്കയറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വൈകിട്ട് 3.30 ഓടെ മുഹമ്മദ് ബഷീർ സ്മാരക സ്കൂൾ പരിസരത്ത് വച്ചാണ് അധ്യാപകന് കടിയേറ്റത്. വി.എച്ച്.എസ്.സി അധ്യാപകൻ രാജീവ് ശേഖറിനാണ് പരിക്കേറ്റത്. സ്കൂളിന് പുറത്തേക്ക് ഇറക്കുന്നതിനിടെ പിന്നാലെ എത്തിയ നായആക്രമിക്കുകയായിരുന്നു. ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ അധ്യാപകൻ്റെ വലതുകാലിനാണ് കടിയേറ്റത്. തുടർന്ന് അവിടെ നിന്നും ഓടിയ തെരുവ് നായ സ്കൂൾ ഓഡിറ്റോറിയത്തിന് മുന്നിലെ പോർച്ചിൽ കിടന്ന മറ്റൊരു തെരുവ് നായയെ കടിച്ച ശേഷം സ്കൂൾ കോമ്പൗണ്ടിൽ നിന്നും പുറത്തേക്ക് ബസ്റ്റാൻ്റ് പരിസരത്തേക്ക് പാഞ്ഞ് പോകുകയായിരുന്നു. ഈ സമയം മാർക്കറ്റ് ജംഗ്ഷനിൽ ഡ്യൂട്ടിക്ക് നിന്ന തലയോലപ്പറമ്പ് പോലിസ് സ്റ്റേഷനിലെ ഹോം ഗാർഡ് സന്തോഷ് കുമാറിനും നായയുടെ കടിയേറ്റു. കാലിനാണ് കടിയേറ്റത്. അവിടെ നിന്നും ഓടിയനായ കാൽനടയാത്രക്കാരനായ പാലംകടവ് തെക്കേ ഐമനം വീട്ടിൽ മൂസാക്കുട്ടിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം ഓടി മറയുകയായിരുന്നു. പരിക്കേറ്റവരെ
വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം
വിദഗ്ധ ചികിത്സക്കായി പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ അക്രമകാരിയായ തെരുവ് നായയെ തിരഞ്ഞെങ്കിലും പിടികൂടാനായിട്ടില്ല. ബസ്റ്റാൻ്റ്, സ്കൂൾ പരിസരം, മാർക്കറ്റ് ജംഗ്ഷൻ, ക്ഷേത്ര പരിസരം തുടങ്ങിയ ഭാഗങ്ങളിൽ അക്രമകാരികളായ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും ബസ്റ്റാൻ്റ് പരിസരം തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാണെന്നും ബന്ധപ്പെട്ട അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ശക്തമാണ്.
Follow us on :
Tags:
More in Related News
Please select your location.