Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jan 2025 16:01 IST
Share News :
വൈക്കം: വൈക്കം നഗരത്തിൽ തെരുവ് നായ ശല്യവും ഇവയുടെ ആക്രമണവും വർദ്ധിച്ചിട്ടും നഗരസഭ വേണ്ട നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിക്ഷേധിച്ച്
ഡി വൈ എഫ് ഐ പ്രവർത്തകർ ചെയർപേഴ്സനെ ഉപരോധിച്ചു. ചൊവ്വാഴ്ച രാവിലെ നഗരസഭ കൗൺസിൽ നടക്കുന്നതിന് മുമ്പാണ് സംഭവം. പ്രതിക്ഷേധം അറിഞ്ഞ് പോലീസ് എത്തിയെങ്കിലും പ്രവർത്തകർ പോലിസിനെ തള്ളി മാറ്റിയ ശേഷം ചെയർപേഴ്സൻ്റെ ചേമ്പറിന് മുന്നിൽ നിലയുറപ്പിച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. തുടർന്ന് ചെയർപേഴ്സൺ പ്രീതാ രാജേഷും നഗരസഭ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാക്കളുമായി ചർച്ച നടത്തുകയും ഫെബ്രുവരി 10ന് മുമ്പായി തെരുവ് നായ വിഷയത്തിൽ വേണ്ട നടപടി കൈക്കൊള്ളാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് രണ്ട് മണിക്കൂർ നേരത്തെ പ്രതിക്ഷേധത്തിന് ശേഷം ഉപരോധസമരം അവസാനിപ്പിക്കുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.