Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Sep 2025 10:53 IST
Share News :
മലപ്പുറം : കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയവും സംസ്ഥാന സർക്കാരും കുടുംബശ്രീ മുഖാന്തരം നടപ്പിലാക്കുന്ന സ്റ്റാർട്ട് അപ്പ് വില്ലേജ് എൻറർപ്രണർഷിപ്പ് പ്രോഗ്രാമിന് പെരിന്തൽമണ്ണ ബ്ലോക്കിൽ തുടക്കമായി. എസ്.വി.ഇ.പി പദ്ധതിയുടെയും, ഇൻക്യുബേഷന്‍ സെന്ററിന്റെയും ഉദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ നിർവഹിച്ചു. സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാനും വിജയകരമായി മുന്നോട്ടു കൊണ്ടു പോകാനും ആഗ്രഹമുള്ള ഗ്രാമീണ ജനതയ്ക്ക് ആവശ്യമായ പരിശീലനങ്ങൾ,ശേഷി വികസനം,മാർഗനിർദ്ദേശങ്ങൾ,സാങ്കേതിക പിന്തുണകൾ, ധനസഹായങ്ങൾ എന്നിവ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന യൂണിറ്റുകളെ തിരഞ്ഞെടുത്ത് സംരംഭകരാകാൻ താത്പര്യമുള്ളവർക്ക് പരിശീലനം നൽകി യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള സഹായം ലഭ്യമാക്കുക എന്നതാണ് ഇൻക്യുബേഷൻ സെൻറർ വഴി ലക്ഷ്യമിടുന്നത്. താഴെക്കോട് പഞ്ചായത്തിലെ സഞ്ജീവനി ന്യൂട്രിമിക്സ് യൂണിറ്റിനെയാണ് ഫുഡ് പ്രോസസിംഗ് മേഖലയിൽ ഇൻക്യുബേഷന്‍ ഹബ്ബ് ആയി തിരഞ്ഞെടുത്തിട്ടുള്ളത്. പരിശീലനാർഥികൾക്കുള്ള ക്ലാസ്റൂം, പ്രാക്ടിക്കൽ സംവിധാനം എന്നീ സൗകര്യങ്ങൾ ഇൻക്യുബേഷൻ സെൻററിൽ ലഭ്യമാണ്.
ഉദ്ഘാടന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. എ.കെ മുസ്തഫ അധ്യക്ഷത വഹിച്ചു. എസ്. വി.ഇ.പി പദ്ധതിയുടെ വിശദമായ രൂപരേഖയായ ഡി.പി.ആർ നജീബ് കാന്തപുരം എം എൽ എ പ്രകാശനം ചെയ്തു. ഒപ്പം സി.ഇ.എഫ് ലോൺ വിതരണ ഉദ്ഘാടനവും നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബി. സുരേഷ് കുമാർ പദ്ധതി വിശദീകരിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാർ,ബ്ലോക്ക്/ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ,സ്ഥിരകാര്യ കമ്മിറ്റി ചെയർപേഴ്സൺ മാർ, സി.ഡി.എസ് ചെയർപേഴ്സൺമാർ, കുടുംബശ്രീ പ്രോഗ്രാം മാനേജർമാർ, ബ്ലോക്ക് കോഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വനജ കുന്നംകുലത്ത് സ്വാഗതവും കുടുംബശ്രീ അസിസ്റ്റൻറ് ജില്ലാ മിഷൻ കോഡിനേറ്റർ ആർ. രഗീഷ് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.