Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

15 Sep 2025 23:10 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: കോഴിക്കോട്: മാവൂർ റോഡിൽ പുവ്വാട്ടുപറമ്പ് ഭാഗത്ത് നടന്ന വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. കായലം ചക്കിട്ടുകണ്ടിയിൽ അബ്ദുറഹ്മാന്റെ മകൻ കൽപ്പടക്കൽ സലീം (47) ആണ് മരിച്ചത്.


മാവൂരിൽ നിന്ന് കോഴിക്കോട് ദിശയിൽ പോയിരുന്ന ‘സഫ’ ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ സലീം സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയുടെ ആഘാതത്തിൽ സലീം സംഭവസ്ഥലത്ത് തന്നെ മരിച്ചു.


ഭാര്യ: ഖദീജ. മക്കൾ: ഹസ്ന, മുഹമ്മദ് അർഷിദ്, സഹന. മരുമക്കൾ: ജുനൂബ്, റാഷിദ്. സഹോദരങ്ങൾ: സാബിറ, ഷമീർ. ഖബറടക്കം നാളെ (ചൊവ്വ) ഉച്ചയ്ക്ക് കായലം മുഹമ്മദിയ്യ ജുമാ മസ്ജിദിൽ നടക്കും.

Follow us on :

More in Related News