Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രജത ശോഭയുടെ നിറവിൽകുടവെച്ചൂർ സെന്റ് മൈക്കിൾസ്; ഒരു വർഷം നീണ്ടു നിന്ന രജതജൂബിലി ആഘോഷങ്ങൾ സമാപിച്ചു.

02 Aug 2025 21:06 IST

santhosh sharma.v

Share News :

വൈക്കം: കുടവെച്ചൂർ സെന്റ് മൈക്കിൾസ് സ്കൂൾ, ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടതിന്റെ ഒരു വർഷം നീണ്ടു നിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നടത്തി. "രജതോത്സവം 2025 " എന്ന പേരിൽ സെന്റ്‌ അൽഫോൻസാ പാരിഷ് ഹാളിൽ വച്ച് നടന്ന സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം സി. കെ ആശ എം എൽ എ നിർവഹിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ :ഫാ. ആന്റണി കളത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. "ആടും പാതിരി " എന്ന പേരിൽ പ്രശസ്തനായ റവ :ഫാ. അജിത് ചിറ്റിലപ്പള്ളി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. റവ. ഫാ. ബെർക്കുമാൻസ് കൊടക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. കളമശ്ശേരി മദർ പ്രൊവിൻഷ്യൽ റവ. മദർ.ലീ റോസ് പ്ലാക്കൽ, വെച്ചൂർ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മറ്റി ചെയർമാൻ പി. കെ മണിലാൽ,സ്കൂൾ പ്രിൻസിപ്പൽ റവ :സിസ്റ്റർ ടെറസിൻ, സ്കൂൾ പി ടി എ പ്രസിഡന്റ്‌ ബിജു മിത്രംപള്ളി, സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷൈജ .എം ജോസഫ്, കോട്ടയം അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറും

പൂർവ്വ വിദ്യാർത്ഥിയുമായ സജി മോൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ സ്മരണിക പ്രകാശനം പി. കെ മണിലാൽ നിർവഹിച്ചു. ഹയർ സെക്കന്ററി വിഭാഗത്തിലെ എല്ലാ അധ്യാപകരെയും അനധ്യാപകരെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Follow us on :

More in Related News